Sunday, April 6, 2025
HomeNewsമേഘാലയയില്‍ ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്ററുടെ വീടിനു നേരെ ബോംബാക്രമണം.

മേഘാലയയില്‍ ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്ററുടെ വീടിനു നേരെ ബോംബാക്രമണം.

ജോണ്‍സണ്‍ ചെറിയാന്‍.
ഷില്ലോങ്: മേഘാലയയില്‍ ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്റര്‍ പട്രീഷിയ മുഖിമിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. മേഘാലയയിലെ ഉംപ്ലിങ്ങിലുള്ള അവരുടെ വീടിന് നേര്‍ക്കാണ് ബോംബേറുണ്ടായത്.
ചൊവ്വാഴ്ച രാത്രി 8.25 ഓടെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ രണ്ടു പേര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സ്‌ഫോടനത്തില്‍ കിടപ്പുമുറിയുടെ ചുവരും ജനാലകളും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.
RELATED ARTICLES

Most Popular

Recent Comments