ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി : കത്വ സംഭവത്തില്‍ അപലപിച്ച് രാഷ്‌ട്രപതി. സ്വാതന്ത്ര്യം നേടി 70 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നാണക്കേടെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ജമ്മുകാശ്മിരിലെ ശ്രീ മാതാ വെെഷ്ണോ ദേവി യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിക്കിടെ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്തുതരം സമൂഹത്തെയാണ് നമ്മള്‍ രൂപപ്പെടുത്തുന്നതെന്ന് നമ്മള്‍ ഈ അവസരത്തില്‍ ചിന്തിക്കണമെന്നും ഒരു പെണ്‍കുട്ടിക്കെതിരെയോ സ്ത്രീകള്‍ക്കെതിരെയോ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നമ്മുടെ മകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.