മിലാല്‍ കൊല്ലം.
എന്റെ ചെറുപ്പകാലത്ത് നടന്ന ഒരു കണിയേ കുറിച്ച് പറയാം.
വലിയ ഒരു തറവാട് വീടാണു. സ്ത്രീകൾ ആരുമില്ല. സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ടായിരുന്ന വീടാണു. എല്ലാവരും പോയി എന്നേ ഒള്ളു. ഒറ്റത്തടിയനായ ഒരു വീട്ടുടമസ്ഥനും പിന്നെ കുറേ സുഹൃത്തുക്കളും. ഒരുപാട് മുറികൾ ഉണ്ട്. എല്ലാ മുറികളിലും ഒറ്റത്തടിയന്മാർ ഉണ്ട്.
ഒരു വിഷുവിനു ഒരാളിനു കണി കാണണം എന്ന് പറഞ്ഞ്. അദ്ദേഹം പോയി കണികാണുന്നതിനു വേണ്ടിയുള്ള പഴവർഗ്ഗങ്ങൾ എല്ലാം വാങ്ങി. കുറച്ച് കൊന്നപ്പൂവും ഒരു കൃഷ്ണന്റെ ഫോട്ടോയും എല്ലാം ഒരു മുറിയിൽ വച്ചു. എന്നിട്ട് പോയി കിടന്ന് ഉറങ്ങി.
ഇദ്ദേഹം കണി കാണണം എന്ന് പറഞ്ഞപ്പോഴേ മറ്റ് സുഹൃത്തുക്കൾ കണികാണിയ്ക്കാനുള്ള പണി തുടങ്ങി കഴിഞ്ഞിരുന്നു.
അന്ന് മയ്യനാട്ട് കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ എതിർ വശത്ത് ആയിരുന്നു ഇറച്ചി വെട്ടുന്ന കട. അവിടുന്ന് കാളയുടെ കൈയുടെ എല്ലും കക്ഷണം രണ്ടേണ്ണം കൊണ്ട് വന്നു. എന്നിട്ട് ലദ്ദേഹം വച്ചിരുന്ന പഴവർഗ്ഗങ്ങൾ എല്ലാം എടുത്ത് കഴിച്ചിട്ട്. ഭഗവാന്റെ ഫോട്ടോയും എടുത്ത് മാറ്റി. അവിടെ കാളയുടെ എല്ലിൻ കക്ഷണം അപായം രീതിയിൽ കെട്ടി വച്ചു. എന്നിട്ട് അതിനു നാലു ചുറ്റും കുറച്ച് സിന്ധൂരവും കലക്കി ഒഴിച്ചിട്ട് പോയി.
രാവിലെ കണി കാണാൻ അദ്ദേഹം എഴുന്നേറ്റപ്പോൾ തന്നെ ബാക്കിയുള്ളവരും അവരവരുടെ മുറിയിൽ നിന്ന് എഴുന്നേറ്റ് വന്ന് മുറിയുടെ ഇരു വശങ്ങളിൽ ഉള്ള ജാളിയിലൂടെ (വെന്റിലേഷൻ) നോക്കിക്കൊണ്ട് നിന്നു.
അപ്പോൾ ഇദ്ദേഹം കണ്ണുമടച്ച് നടന്ന് വന്ന് മുറി തുറന്ന് ഭഗവാനെ എന്ന് പറഞ്ഞ് കണ്ണു തുറന്ന് തൊഴുതതും കാണുന്നത് ചോരയ്ക്ക് നടുവിൽ ഇരിയ്ക്കുന്ന എല്ലും കക്ഷണം.
അദ്ദേഹം ഒറ്റ നിലവിളി ആയിരുന്നു. എന്തിനാണെന്ന് അറിയണ്ടേ? എന്റെ ഈ വർഷം പോയേ എന്ന് പറഞ്ഞ് ആയിരുന്നു ആ കരച്ചിൽ.