Friday, May 24, 2024
HomeUncategorizedപെൺ ശരീരങ്ങൾ ആയുധമാക്കി നടത്തുന്ന അധമ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിരാമം ഇടുവാൻ സമയമായി.വനിതാ കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും...

പെൺ ശരീരങ്ങൾ ആയുധമാക്കി നടത്തുന്ന അധമ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിരാമം ഇടുവാൻ സമയമായി.വനിതാ കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും നോക്ക് കുത്തിയോ?!.

ജയ്‌ പിള്ള.
ക്രൂരമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞിന്റെ ചിത്രം ചേർത്ത് പോസ്റ്ററുകൾ പതിച്ചു ഇടതു മുന്നണി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ന്യായീകരിയ്ക്കുവാൻ കഴിയുന്ന ഒന്നല്ല.ഇത് മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ പ്പെടുത്തേണ്ടതും,ശക്തമായ നടപടികൾ എടുക്കേണ്ടതും ആയ ഗുരുതരമായ വിഷയം ആണ്.
ശോഭനാ ജോർജിനെ പോലെ ഉള്ള വനിതകൾ പ്രവർത്തിയ്ക്കുന്ന ചെങ്ങന്നൂർ ഇടതു രാഷ്ട്രീയം ഇത്രയും തരംതാണ പ്രചാരണം നടത്തുമ്പോൾ നാട്ടിലുള്ള പിഞ്ചു കുട്ടികൾക്കും,അമ്മമാർക്കും ഇടയിലേക്ക് ഭീതി അഴിച്ചു വിടുകയും,മനുഷ്യ മനസ്സുകളിൽ ജാതി മത സ്പർദ്ധ വളർത്തുകയും ആണ് ചെയ്യുന്നത്.കേരളം ഭരിയ്ക്കുന്ന ഇടതു സർക്കാരും,പ്രതിപക്ഷ പാർട്ടി യു ഡി എഫും,ഇതുപോലുള്ള ഫോട്ടോ പതിച്ച തരാം താണ നീച പ്രവർത്തനങ്ങളെ ഒഴിവാക്കേണ്ടത് സ്വന്തം പാർട്ടിയുടെ ഇനി എങ്കിലും ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന അന്തസ്സ് ഉയർത്തിപ്പിടിക്കാൻ സഹായിക്കും.(അങ്ങിനെ ഒന്ന് ഇല്ല എങ്കിലും സ്വയം ആശ്വസിക്കാം അവർക്കു).
ലോക്കപ്പിൽ അടിയന്തിരാവസ്ഥയെ മറികടക്കുന്ന കൊലപാതകങ്ങൾ,പ്രായമായ അമ്മമാർ ഉള്ള വീടുകളിൽ കടന്നു കയറി നടക്കുന്ന ബലാത്സംഗങ്ങൾ,കൊള്ള,കൊലപാതകം,ആള് മാറി ജനങ്ങളെ കൊന്നു കൊല വിളിക്കുന്ന പോലീസ്,ആദിവാസികൾ പട്ടിണിയിൽ മരിക്കുന്ന കേരളം,വനത്തിൽ കഴിയുന്ന ആദിവാസികൾക്ക് സയജന്യ ഭക്ഷണം നൽകാൻ നഗരത്തിലെ പാർട്ടി ഭക്ഷണശാല എന്ന വ്യാജ രാഷ്ട്രീയം,ചികിത്സ നൽകാൻ തയ്യാറാവാത്ത ഡോക്ടർമാരുടെ അനധികൃത സമരങ്ങൾ,പെൻഷൻ കിട്ടാതെ ആത്മ ഹത്യ ചെയ്ത കേരളത്തിലെ കെ എസ് ആർ റ്റി സി ജീവനക്കാരുടെ കഥകൾ,അന്യ ദേശ തൊഴിലാളികൾ നടത്തുന്ന ഭവന ഭേദനം,ബലാത്സംഗങ്ങൾ,കേരളത്തിലെ വിലക്കയറ്റം,നേഴ്‌സുമാർ ന്യായത്തിനായി നടത്തുന്ന സമരങ്ങൾ,കേരളത്തിലെ പനി മരണങ്ങൾ,ഇടതു വലതു പാർട്ടികൾ നടത്തുന്ന സ്വാശ്രയ കൊള്ളകൾ,കേരളത്തെ പട്ടിണിയിലേയ്ക്കും, അരാജകത്വത്തിലേയ്ക്കും നയിക്കുന്ന പുതിയ മദ്യ നയങ്ങൾ,ആലപ്പുഴയിലും,ഇടുക്കിയിലും,വയനാട്ടിലും,പാലക്കാട്ടും കമ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയതും,നിരന്തരം നടത്തുന്നതും ആയ വനം കൊള്ള,സർക്കാർ ഭൂമി കൈയ്യേറ്റങ്ങൾ, വിദേശങ്ങളിൽ പിണറായിയുടെയും, കൊടിയേരിയുടെയും, മക്കൾ നടത്തുന്ന പണമിടപാടുകൾ,നെൽകൃഷിയിൽ തകർന്ന കാർഷിക കേരളം,നാളികേര,റബ്ബർ വിലയിടിവുകൾ,മന്ത്രിമാരും എം എൽ എ മാരും നടത്തുന്ന ചികിത്സാ ധൂർത്തും ,ചികിത്സാ ചെല വുകളും,,മുണ്ടു മുറുക്കി എല്ലു നുറുങ്ങിയ കേരള ജനതയും, യുവ നേതാക്കളെ,സാമൂഹിക പ്രവർത്തകരെ തെരുവിൽ കൊല്ലാതെ കൊന്നും,കൊന്നും നടത്തുന്ന ഇടതിന്റെ കൊലപാതക പരമ്പര,പള്ളിക്കും,പണക്കാരനും വേണ്ടി വളയുന്ന ഹൈവേയുടെ വികസനം.
കരിയോയിലിൽ മുക്കിയ സർക്കാർ ജീവനക്കാർ,അധ്യാപികയെ പരസ്യമായി അപമാനിക്കുന്ന എസ് എഫ്ഐ യുടെ കോളേജ് രാഷ്ട്രീയം,ലോ അക്കാദമിയിലെ പരസ്യ അഴിമതിയും,ഇടതിന്റെ കള്ളക്കളിയും,ഗര്ഭിണിയെ ചവിട്ടി കുഞ്ഞിനെ കൊല്ലുന്ന കമ്യൂണിസ്റ് ബ്ലോക്ക് നേതാക്കൾ,ആശ്രിത നിയമനങ്ങൾ, മുഖ്യന്റെ ധൂർത്തുംഹെലികോപ്റ്റർ യാത്രയും,. കൊലപാത പ്രതികൾ അനധികൃതമായി ജയിലിൽ നിന്നും നാട്ടിൽ ഇറങ്ങി പാർട്ടി കൊലപാതകങ്ങൾ നടത്തുന്ന മലബാറും,തലസ്ഥാനവും, തേൻ മുക്കിയ ഫോൺ വിളിയിൽ കുടുങ്ങിയ മന്ത്രി ,മന്ത്രിമാരുടെ ഭൂമി കൈയ്യേറ്റം
..
അങ്ങിനെ കഴിഞ്ഞ രണ്ടു വർഷത്തെ ഭരണ നേട്ടങ്ങളുടെ കോട്ടങ്ങൽ തന്നെ ആകട്ടെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ആയുധങ്ങൾ..”നമുക്ക് കേരളത്തെ ചർച്ച ചെയ്യാം അതുകഴിഞ്ഞു പോരെ കേന്ദ്രവും,അന്യ സംസ്ഥാന പ്രശ്നങ്ങളും. കൊച്ചു കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരും,ഭാരം ക്രമങ്ങളും മറച്ചു പിടിച്ചു,ജാതിയും മതവും ഉരുട്ടി വിളമ്പുന്ന ഇടതു സർക്കാരിന്റെ കഴിഞ്ഞ വര്ഷങ്ങളിലെയോ, ദിവസങ്ങളിലെയോ മാത്രം കെടുകാര്യസ്ഥതകൾ മാത്രം മതി ചെങ്ങന്നൂരിൽ ഇടത് മുന്നണിയോട് ജനങ്ങൾ പ്രതികരിയ്ക്കാനും,അത് സമ്മതിദാനത്തിലൂടെ അവരുടെ തോൽവി ആയി വിധി എഴുതുവാനും.ആദ്യം സ്വന്തം കണ്ണിലെ കരട് നീക്കൂ എന്നിട്ടു പോരെ,അന്യന്റേയും അയലത്തെയും.
സരിതയും, ജിഷയും കഴിഞ്ഞു ഇന്ന് അവർ കുട്ടിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് ആയുധമായി
ഇറക്കുമ്പോൾ സ്വയം ചിന്തിക്കുക നിങ്ങളുടെ വീട്ടിലും ഇല്ലേ പെണ്ണുടലുകൾ അവർ കുട്ടികൾ ആകാം,മുതിർന്നവരും ആകാം.നമുക്ക് ദുഖിക്കാം,പ്രതികരിയ്ക്കാം,പ്രാർത്ഥിയ്ക്കാം കാശ്മീരിലെ ദാരുണ സംഭവങ്ങളോട്.അവ അആയുധവും,പരസ്യവും ആക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെ എന്ന് സ്വയം തിരിച്ചറിയുക.
പെൺ ശരീരങ്ങൾ ആയുധമാക്കി ഇടതു പക്ഷം നടത്തുന്ന അധമ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിരാമം ഇടുവാൻ സമയമായി.വനിതാ കമ്മീഷനും,മനുഷ്യാവകാശ കംമീഷനും,പോലീസും,ഭരണ നേതൃത്വവും,കോടതിയും നോക്ക് കുത്തിയോ?!..എന്ന് മാത്രം അടിവരയിടുന്നു. .
RELATED ARTICLES

Most Popular

Recent Comments