ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: അല്‍മദ്‌സ അല്‍ ഇസ് ലാമിയ്യ ദോഹയില്‍ 2018 – 19 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യ ദിനത്തില്‍ തന്നെ 150 ല്‍ പരം കുരുന്നുകള്‍ ദീനീ പഠനത്തിന്റെ ആദ്യാക്ഷരം കുറിക്കാന്‍ മദ്‌റസയില്‍ ഒത്തുകൂടി . ആടിയും പാടിയും കളിച്ചും രസിച്ചും ആര്‍ത്തുല്ലസിച്ചും അവര്‍ ആദ്യ ദിനത്തെ സന്തോഷപൂര്‍വ്വം വരവേറ്റു . രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുരുന്നുകള്‍ക്ക് മദ്‌റസയില്‍ നല്‍കിയ പ്രവേശനോത്സവത്തിലായിരുന്നു മറക്കാനാവാത്ത അനുഭവം പങ്കിടാന്‍ അവസരമുണ്ടായത് .
ബലൂണുകളും തോരണങ്ങളും ബാനറുകളും കൊണ്ട് മദ്‌റസാ കാമ്പസും പരിസരവും അലങ്കരിച്ച് നവ കുരുന്നുകളെ വരവേല്‍ക്കാന്‍ മദ്‌റസാ മാനേജ്‌മെന്റും , മിസ്‌ക് വളണ്ടിയര്‍മാരും പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു . മധുരം നല്‍കിയും കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ തൊപ്പികളും ബലൂണുകളും കൈമാറിയും മക്കള്‍ക്ക് ആദ്യ ദിനം മറക്കാനാവാത്തതാകാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു.
മദ്‌റസാധ്യാപകരായ അബുല്ലൈസ് മലപ്പുറം , സുഹൈല്‍ ശാന്തപുരം , അനീസുറഹ്മാന്‍ മാള , മുന , അമീറ , ജഷീല അലി എന്നിവര്‍ പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി . പ്രധാനാധ്യാപകന്‍ സഫീര്‍ മമ്പാട് , മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട്,എം. എസ.് എ. റസാഖ് എന്നിവര്‍ പങ്കെടുത്തു .