Wednesday, October 16, 2024
HomeNews"ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത, ജനാധിപത്യവും, സംവിധാനവും, ഭരണവും ഉള്ള രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കേണ്ടി ഇരിയ്ക്കുന്നു."

“ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത, ജനാധിപത്യവും, സംവിധാനവും, ഭരണവും ഉള്ള രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കേണ്ടി ഇരിയ്ക്കുന്നു.”

ജയ്‌ പിള്ള.
ജനാധിപത്യ ഇന്ത്യയിലെ ഒരു ഭരണ സംവിധാനങ്ങളും,സർക്കാർ സ്ഥാപനങ്ങളും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും,കൂട്ട് കച്ചവടങ്ങളിൽ നിന്നും ഉൾപ്പെടാതെ സ്വതന്ത്രമായി നടപടികൾ എടുക്കുവാൻ പര്യാപ്തമല്ല.പോലീസ് മന്ത്രിയും,മറ്റു ജന പ്രതിനിധികളും,പ്രതിയുടെ കൊടി നോക്കി,ഉദോഗസ്ഥൻ മാരുടെ രാഷ്ട്രീയ ചായ്‌വ് നോക്കി നടപടികളിൽ അയവു വരുത്തി പ്രതികളെ രക്ഷിക്കുന്നു. 
തൊഴിലാളികൾക്കും,ജീവനക്കാർക്കും,യൂണിയനുകൾ ആവശ്യം ആണ്.അത് പോലെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും,ഇതേ യൂണിയനുകൾ നിലനിക്കേണ്ടതും,അവരുടെ കള്ളത്തരങ്ങൾക്കും,ക്രിമിനൽ കുറ്റങ്ങൾക്കും കൂട്ട് നിന്ന് സഹായിക്കേണ്ടത് സ്വന്തം അധികാരം ഉറപ്പിക്കാനും ആവശ്യമാണ്.ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ എല്ലാ സർക്കാരുകളും “കറപ്റ്റഡ്” ആണ്.അതിനു,കേന്ദ്രം എന്നോ,സംസ്ഥാനം എന്നോ വ്യത്യാസം ഇല്ല,ക്ഷേത്രം എന്നോ,പള്ളി എന്നോ,മസ്ജിത് എന്നോ വ്യത്യാസം ഇല്ല.ഹിന്ദു എന്നോ,ക്രിസ്ത്യൻ എന്നോ,മുസ്‌ലിം എന്നോ വ്യത്യാസം ഇല്ല.”ജനം ആണ് അധികാരം”.
ജനങ്ങൾ സ്വയം തിരിച്ചറിഞ്ഞു,ചിന്തിച്ചു തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കുക.ഇന്ത്യയുടെ നിയമ വ്യവസ്ഥകളിൽ, ജാനാധിപത്യത്തിൽ വിശ്വസിക്കുന്നവരായ ജനങ്ങൾ ഇന്ന് ഉണ്ട് എങ്കിൽ അവർ തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കോ, അനുഭാവികൾക്കോ വോട്ട് നൽകരുത് എന്ന് മാത്രമല്ല. തെരഞ്ഞെടുപ്പുകൾ ബഹ്‌ഷ്കരിയ്ക്കേണ്ടി ഇരിക്കുന്നു.ഈ പ്രസ്താവന നിയമ വിരുദ്ധം എന്ന് പറയുന്നവർ സ്വയം ആലോചിക്കുക,പിഞ്ചു കുട്ടികളെ വരെ പിച്ചി ചീന്തുന്ന,ലോക്കപ്പിൽ നിരപരാധികൾ കൊല്ലപ്പെടുന്ന,സർക്കാർ മുതാലാളികൾക്കു വേണ്ടി പ്രതിപക്ഷവും ആയി ചേർന്ന് ആരോഗ്യ,വിദ്യാഭ്യാസ,നിയമ വ്യവസ്ഥകൾ കച്ചവടം ചെയ്യുന്ന രാജ്യത്തു ജനങ്ങൾ ജനാധിപത്യത്തിൽ എങ്ങിനെ വിശ്വാസം അർപ്പിക്കും,ആദ്യപടിയായ തെരഞ്ഞെടുപ്പ് പ്രകൃതിയെ എങ്ങിനെ ന്യായീകരിയ്ക്കും? .
ജനപ്രതിനിധികളെ,ഡോക്ടർമാർ,തിരുമേനി,പാതിരി,മുക്രി,അദ്ധ്യാപകൻ,പോലീസ്,പട്ടാളം,മേലുദ്യോഗസ്ഥന്മാർ,ഇവരെ ആരെയും സംരക്ഷകർ ആയി കണക്കാക്കുവാൻ ഒരു പെൺ ജന്മത്തിനോ, പുരുഷ ജന്മത്തിനോ വിസ്വാസിക്കാൻ കഴിയാത്ത പാകത്തിന് സ്വതന്ത്ര ഇന്ത്യയെ എത്തിച്ചതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമുണ്ട്.ഏതു രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കാണ് ഇന്നലെ ഉണ്ടായ ക്രൂരമായ ബലാത്സംഗത്തെ ചോദ്യം ചെയ്യുവാൻ യോഗ്യത ഉള്ളവർ? ഇവിടെ രാഷ്ട്രീയമല്ല ചർച്ച ചെയ്യപ്പെടേണ്ടതും,കുറ്റപ്പെടുത്തേണ്ടതും,നടപടികൾ വേണം, അതിനു ചങ്കൂറ്റം ഉള്ള സർക്കാരുകൾ വേണം.അതില്ലാത്ത രാജ്യത്തു ബലാൽ സംഘത്തെയും,ലോക്കപ്പ് മര്ദനങ്ങളെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ഭരണ പ്രതിപക്ഷങ്ങൾ മാറി മാറി ശ്രമിക്കും..സർക്കാർ ഉദ്യോഗസ്ഥരുടെ നിയമപരമായ നടത്തിപ്പുകളിൽ ഉള്ള രാഷ്ട്രീയ ഇടപെടലുകൾ വസാനിപ്പിക്കേണ്ടി ഇരിയ്ക്കുന്നു….
“ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത, ജനാധിപത്യവും, സംവിധാനവും, ഭരണവും ഉള്ള രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കേണ്ടി ഇരിയ്ക്കുന്നു.”
RELATED ARTICLES

Most Popular

Recent Comments