Friday, May 24, 2024
HomeGulfഅല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 7ാംമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുര്‍റയിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 7ാംമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുര്‍റയിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

മുഹമ്മദ് റഫീഖ്.
ദോഹ : അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുര്‍റയിലെ അന്നൂര്‍ പെട്രോള്‍ സ്റ്റേഷനില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല എം.പിയുടെ സാന്നിധ്യത്തില്‍ ശൈഖ് ഖാലിദ് ഹസന്‍ എ അല്‍ഥാനിയും അബ്ദുല്ല നായിഫ് എം.എന്‍ അല്‍ ദോസരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ചീസ് മുതലായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകളും ആകര്‍ഷകമായ മൊബൈല്‍ കൗണ്ടറും കോഫി ലോഞ്ചും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതകളാണ്.1999ല്‍ റയ്യാനില്‍ ആരംഭിച്ച അല്‍ റവാബി ഹൈപ്പര്‍മാര്‍ക ്കറ്റിന് വിവിധ മേഖലകളിലായി 40ാംളം ഷോപ്പുകള്‍ നിലവിലുണ്ട്. അജ്മാനില്‍ അല്‍ റവാബി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.
ഫോട്ടോ : അല്‍ റവാബി ഗ്രൂപ്പിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല എം.പിയുടെ സാന്നിധ്യത്തില്‍ ശൈഖ് ഖാലിദ് ഹസന്‍ എ അല്‍ഥാനിയും അബ്ദുല്ല നായിഫ് എം.എന്‍ അല്‍ ദോസരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments