Saturday, April 26, 2025
HomeNewsഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം.

ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം.

ജോണ്‍സണ്‍ ചെറിയാന്‍.
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇരുപത്തി മൂന്നുകാരിയായ മീരാബായി ചാനു കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി നേടിയിരുന്നു.
സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്‌. കഴിഞ്ഞ ലോക ചാമ്ബ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ചാനു 2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments