Saturday, April 26, 2025
HomeNewsകലമാനെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍.

കലമാനെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ജോധ്പുര്‍: കലമാനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍. വിചാരണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേവ് കുമാര്‍ ഖത്രിയാണ് വിധി പുറപ്പെടുവിച്ചത്.
1998ല്‍ രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കലമാനുകളെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാനു പുറമെ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവര്‍ക്കെതിരെയാണ് കേസ്. സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളുടെ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്‌.എം സരസ്വത് ഹാജരായി.
വംശനാശത്തിന്‍െറ വക്കിലത്തെിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമ വിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്ത കേസിലാണ് സല്‍മാന്‍ ഖാന്‍ വിചാരണ നേരിടുന്നത്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പമുണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്.
RELATED ARTICLES

Most Popular

Recent Comments