Tuesday, May 13, 2025
HomeKeralaമ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണയില്‍ ഹോ​ണ്ട ഷോ​റൂ​മി​ല്‍ തീ​പി​ടി​ത്തം.

മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണയില്‍ ഹോ​ണ്ട ഷോ​റൂ​മി​ല്‍ തീ​പി​ടി​ത്തം.

ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് ഹോണ്ട ഷോറൂമില്‍ തീപിടിത്തം. ഇന്ന് രാവിലെ ആറോടെയായിരുന്നു ഷോറൂമില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിവരം. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തെ തുടര്‍ന്നു കോടികളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.18 ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായും 20 വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചു.
RELATED ARTICLES

Most Popular

Recent Comments