Saturday, April 12, 2025
HomeKerala'ഇല' കുടുംബശ്രീ സംരംഭം വടക്കാങ്ങര ആറാം വാർഡ് ഉദ്ഘാടനം ചെയ്തു.

‘ഇല’ കുടുംബശ്രീ സംരംഭം വടക്കാങ്ങര ആറാം വാർഡ് ഉദ്ഘാടനം ചെയ്തു.

റബീ ഹുസൈന്‍.
വടക്കാങ്ങര: ‘ഇല’ കുടുംബശ്രീ സംരംഭം വടക്കാങ്ങര ആറാം വാർഡ് ഉദ്ഘാടന ം മൈക്രോ എന്റർപ്രൈസസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ശ്രീമതി സുചിത്ര നിർവഹിച്ചു.വെൽഫെയർ പാർട്ടി വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ മൃദുല, മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ്, അസി. സെക്രട്ടറി പ്രേമലത, സി.ഡി.എസ്‌ അക്കൗണ്ടന്റ് സമീറ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അംഗം സാറ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
‘ഇല’ കുടുംബശ്രീ യൂനിറ്റ് സെക്രട്ടറി റസിയ പാലക്കൽ സ്വാഗതവും യൂനിറ്റ് അംഗം അസ്റാബി കുറ്റീരി നന്ദിയും പറഞ്ഞു.
—————-
ഫോട്ടോ ക്യാപ്ഷൻ: ‘ഇല’ കുടുംബശ്രീ സംരംഭം വടക്കാങ്ങര ആറാം വാർഡ് ഉദ്ഘാടനം മൈക്രോ എന്റർപ്രൈസസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ശ്രീമതി സുചിത്ര നിർവഹിക്കുന്നു.12
RELATED ARTICLES

Most Popular

Recent Comments