Tuesday, April 1, 2025
HomeEducationസി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്സ്‌ആപ്പിലൂടെ ചോര്‍ന്നു.

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്സ്‌ആപ്പിലൂടെ ചോര്‍ന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്ട്സ്‌ആപ്പിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇന്നു നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് പുറത്തായത്. തുടര്‍ന്ന് പരീക്ഷ റദ്ദാക്കാനാണ് സാധ്യത. ഡല്‍ഹിയിലെ റോഹ്നി ഏരിയയില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്ടറോടും വിശദീകരണം ചോദിച്ചതായി മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും സംശയമുണ്ട്.
RELATED ARTICLES

Most Popular

Recent Comments