ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: വീപ്പയ്ക്കുള്ളിലെ കൊലപാതകത്തില്‍ പ്രതിയായ അശ്വതിയെ നുപരിശോധനയ്ക്ക് വിധേയയാക്കാനുള്ള അനുമതിയ്ക്കായി പോലീസ് കോടതിയെ സമീപിക്കും. ഉദയംപേരൂര്‍ സ്വദേശി കെ.എസ്.ശകുന്തളയെ (54) ആണ് മകള്‍ അശ്വതി(37) കൊലപ്പെടുത്തി മൃതദേഹം വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടി കായലില്‍ താഴ്ത്തിയത്. അശ്വതിയുമായുമുള്ള ബന്ധം സജിത്തിന്റെ വീട്ടിലറിയിക്കുമെന്ന് പലപ്പോഴും ശകുന്തള ഭീഷണിപ്പെടുത്തിയിരുന്നു.ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
2016 സെപ്തംബര്‍ 20ന് ചോറ്റാനിക്കര എരുവേലി ശാന്തിതീരം ശ്മശാനത്തിനടുത്തുള്ള വാടകവീട്ടില്‍ വച്ചാണ് ശകുന്തളയെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എസ്.പി.സി.എ ഇന്‍സ്പെക്ടറായിരുന്ന എം.ടി.സജിത്തും കൂട്ടുകാരുമാണ് കൃത്യം നടത്തിയതെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി എട്ടിനാണ് പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ തൊട്ടടുത്ത ദിവസം എരൂര്‍ സ്വദേശിയായ എം.ടി.സജിത്തിനെ (32 ) വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും കണ്ടെത്തി.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരുകയാണ്.