നസീഹ പി.
മലപ്പുറം: കേരള സാങ്കേതിക സർവകലാശാല സ്റ്റാറ്റുട്ട് ഉടൻ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുമായും വി സിയുമായും നടത്തിയ ചർച്ചകളിൽ ആവിശ്യമായ നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പുപറഞ്ഞിരുന്നു. പ്രവർത്തനമാരംഭിച്ച് നാല് വർഷത്തോളമായിട്ടും സ്റ്റാറ്റുട്ട് നടപ്പിലാക്കാനാവിശ്യമായ നടപടികൾ ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്. ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഷാഫി കൂട്ടിലങ്ങാടി, എ കെ അബ്ദുൽ ബാസിത്, അഫ്സൽ ഹുസൈൻ, ഷിബാസ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയനിർമാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവിശ്യപെട്ട് ജില്ലയിലെ എം ൽ എമാർക്ക് നിവേദനങ്ങൾ നൽകി. മഞ്ഞളാംകുഴി അലി, എ പി അനിൽ കുമാർ, പി ഉബൈദുല്ല, പി അബ്ദുൽ ഹമീദ്, പി വി അൻവർ, സി മമ്മുട്ടി, ടി വി ഇബ്രാഹിം, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, എം ഉമ്മർ തുങ്ങിയവർക്ക് ജില്ല ജനറൽ സെക്രട്ടറി ജസീലുറഹ്മാൻ നിവേദനങ്ങൾ നൽകി. ജില്ല സെക്രട്ടറി സാബിക് വെട്ടം, അംജദ് സുബ്ഹാൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: കെ.ടി.യു സ്റ്റാറ്റ്യൂട്ട് ഉടൻ നടപ്പിലാക്കണമെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം ൽ എക്ക് ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ജസീലുറഹ്മാൻ നിവേദനം നൽകുന്നു.