Sunday, April 27, 2025
HomeGulfകളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു.

കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:  വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ വെല്‍കം മേഖലയില്‍ മാര്‍ച്ച്‌ ആറിനാണ് സംഭവം. എന്നാല്‍ പോലീസ് വ്യാഴാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മരണം സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞു.
കളിച്ചുകൊണ്ടുവന്ന കുട്ടി അമ്മ ബക്കറ്റിനുള്ളില്‍ എടുത്തുവച്ച ചൂടുവെള്ളത്തിലേക്ക് തെന്നിവീണ് പൊള്ളലേല്‍ക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ മൃതദേഹം വിട്ടുകൊടുത്തു.
RELATED ARTICLES

Most Popular

Recent Comments