Wednesday, April 9, 2025
HomeGulfപോലീസുകാരന്റെ ക്രൂരത; ഗര്‍ഭിണിക്ക് നടുറോഡില്‍ ദാരുണാന്ത്യം.

പോലീസുകാരന്റെ ക്രൂരത; ഗര്‍ഭിണിക്ക് നടുറോഡില്‍ ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: ഹെല്‍മെറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരെ ചവിട്ടി വീഴ്ത്തി, യാത്രക്കാരിയായ ഗര്‍ഭിണി മരിച്ചു. ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലായിരുന്നു സംഭവം. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കി. മരിച്ച യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്നു ഉഷ. ഭര്‍ത്താവ് രാജ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. പോലീസ് കൈകാണിച്ചിട്ടും രാജ വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് രാജയെ മറ്റൊരു വണ്ടിയില്‍ പിന്തുടരുകയും കാമരാജ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജയുടെ വണ്ടി ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ ഉഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയില്ലേക്ക് പോകവെ ഉഷ മരണപ്പെടുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments