ജോണ്സണ് ചെറിയാന്.
കണ്ണൂര്‍ ; രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് നേരെ പട്ടാപ്പകല്‍ ആക്രമം. തളിപ്പറമ്ബ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്. കണ്ണട അടിച്ചുതകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു താഴേക്കെറിഞ്ഞു.
നിരവധിയാളുകള്‍ നോക്കിനില്ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഒരാള്‍ പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു. അക്രമം നടത്തിയ വ്യക്തി കാവിമുണ്ടും ഷര്‍ട്ടും ധരിച്ച് താടിവെച്ചയാളാണ്. ഇയാള്‍ അതിവേഗത്തില്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്ന് പുറത്തേക്കോടി ബസ്റ്റാന്റ് ഭാഗത്തേക്ക് പോയി.
താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.