Sunday, April 12, 2026
HomeKeralaഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച്‌ കവര്‍ച്ച;യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടി.

ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച്‌ കവര്‍ച്ച;യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടി.

ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച്‌ കവര്‍ച്ച;യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: രാത്രിയില്‍ ഓട്ടംവിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തി പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ചീറ്റൂര്‍ മദര്‍തെരേസാ റോഡില്‍ തൃക്കുന്നശേരി വീട്ടില്‍ ഷാജിയുടെ മകന്‍ ശ്യാമിനെ (20) ആണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ പ്രശാന്താണ് യുവാവിന്‍റെ ആക്രമണത്തിന് ഇരയായത്.
സംഭവത്തില്‍ പോലീസ് പറയുന്നത്: രാത്രിയില്‍ സൗത്ത് പാലത്തിനു താഴേനിന്നും ഓട്ടോറിക്ഷയില്‍ കയറിയ യുവാവ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ നോര്‍ത്ത് പാലത്തിനു താഴെ എത്തിയപ്പോള്‍ പ്രതി ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച്‌ പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പണമടങ്ങിയ പഴ്സും മൊബൈല്‍ ഫോണും കൈക്കലാക്കിയ പ്രതി ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ നോര്‍ത്ത് പോലീസ് എസ്‌ഐ വിപിന്‍ദാസും സംഘവുമാണു മണിക്കൂറുകള്‍ക്കകം റെയില്‍വേ ട്രാക്കില്‍നിന്നും ഇയാളെ പിടികൂടിയത്.
RELATED ARTICLES

Most Popular

Recent Comments