സിബി നെടുംചിറ.
ഇന്നലെ പിണക്കം നടിച്ച് മാറിനിന്ന പ്രകാശരശ്മികള്‍ക്ക് ഇന്ന് നല്ല തിളക്കം
അയാള്‍ ജനല്‍പ്പാളികള്‍ മലര്‍ക്കെ തുറന്നിട്ട്
അതിനുശേഷം വെളിയില്‍പോയി പത്രക്കാരന്‍ പയ്യന്‍ വീട്ടുമുറ്റത്തേക്ക് നീട്ടിയെറിഞ്ഞു പത്രം കൈയിലെടുത്തു…
പത്രപേജുകളോരോന്നായി അയാള്‍ മറിച്ചുനോക്കി
, രാഷ്ട്രീയ പകപോക്കല്‍, പീഡനങ്ങക്കേസുകള്‍, കൊലപാതകം, ആത്മഹത്യകള്‍ വിരസമായ പത്രവാര്‍ത്തകള്‍..
.
രാത്രിയിലുണ്ടായ അസഹ്യമായ തലവേദന വേദനാസംഹാരി ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു
…
രാത്രിയിലെ ഉറക്കം ഇനിയും ബാക്കിനില്‍ക്കുന്നതുകൊണ്ടാകാം ജനല്‍പ്പഴുതിലൂടെ ഒഴുകിയിറങ്ങിയ സൂര്യരശ്മികള്‍ മുഖത്ത് പതിച്ചപ്പോള്‍ മയക്കത്തിലേക്ക് വഴുതിവീണത്…
തുടര്‍ച്ചയായി കോളിംഗ് ബെല്‍ മുഴങ്ങുന്ന ശബ്ദം.
.
ഒരുപക്ഷേ തന്‍റെ തോന്നലായിരിക്കാം..
.
അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു
എന്നാല്‍ ആ ശബ്ദം വീണ്ടും അയാളുടെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരുന്നു…
ഉറക്കം വിട്ടുമാറാത്ത മിഴികള്‍ ഒരുതരത്തില്‍ ചിമ്മി തുറന്നശേഷം എഴുന്നേറ്റ് വാതില്‍ തുറന്നു..
.
, പുറത്ത് ഒരു യുവാവും, യുവതിയും കൂട്ടത്തില്‍ അഞ്ചുവയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും
..
തന്നെ കണ്ടതും ആ പെണ്‍കുട്ടി ഓടിയെത്തി..
എന്തോ മുജ്ജന്മബന്ധം പോലെ അവള്‍ എന്നെനോക്കി വെളുക്കെ ചിരിച്ചു
…
‘ ആരാ മനസ്സിലായില്ലല്ലോ’….?
‘ സര്‍ ഞാന്‍ സക്കറിയ’,
‘ഇതെന്‍റെ ഭാര്യ സുനിത’
ആ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഗള്‍ഫിലായിരുന്നു
തക്കസമയത്ത് സര്‍ ഒരു ദൈവദൂതനെപ്പോലെ ഓടിയെത്തിയതുകൊണ്ടാണ്
ഞങ്ങളുടെ ഈ മകള്‍……?
ഞാനിപ്പോള്‍ ലീവിന് വന്നതാണ്..
അപ്പോള്‍ ഇവളാണ് പറഞ്ഞത് സാറിനെ വന്നുകണ്ട് ഒരു നന്ദിവാക്ക് പറയണമെന്നു
അവരോടു അകത്തേക്ക് കടന്നിരിക്കുവാന്‍ ആഗ്യം കാണിച്ചശേഷം അയാള്‍ ബാത്ത് റൂമില്‍ പോയി വായും മുഖവും കഴുകി തിരിച്ചുവന്നു.
..
അപ്പോഴേക്കും തനിക്ക് പരിചയമുള്ള സ്വന്തം വീടെന്നപോലെ സ്വീകരണമുറിയിലൂടെ ആ കുട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നുകൊണ്ടിരുന്നു….
ഇടക്ക് തന്‍റെ മടിയില്‍ കയറിയിരിക്കുവാനും അവള്‍ മറന്നില്ല…
അയാള്‍ ആ യുവാവിന്‍റെയും യുവതിയുടെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഇതിനുമുമ്പ് പരസ്പരം കണ്ടതായി ഓര്‍മ്മയില്ല…
അതുകൊണ്ട് അവര്‍ പറഞ്ഞതിന്‍റെ പൊരുളും മനസ്സിലായില്ല..
ആട്ടെ എന്‍റെ അഡ്രസ്സ് എവിടുന്നുകിട്ടി…?
ദേവമാതാ ഹോസ്പിറ്റലില്‍നിന്ന്‍
അവിടുത്തെ ലാബില്‍ ജോലിചെയ്യുന്നത് ഇവളുടെ ഒരു സുഹൃത്താണ്
അവരാണ് നിങ്ങളുടെ അഡ്രസ് തപ്പിയെടുത്തു നല്‍കിയത്
അപ്പോള്‍ അതാണ് കാര്യം
മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റം…
‘എടാ രമേഷേ’
‘നിനക്ക് മാത്രമെന്താ ഫെയ്സ്ബുക്ക് അക്കൌണ്ട് ഇല്ലാത്തത്…?’
‘ ഒരെണ്ണം തുടങ്ങടോ…!’
സമയവും ഒപ്പം കുടുംബസമാധാനവും നഷ്ടപ്പെടുത്തുന്ന ഒരു ചതിക്കുഴി അതായിരുന്നു എന്‍റെ മനസ്സിലെന്നും മുഖപുസ്തക സഹൃദങ്ങള്‍..
അതുകൊണ്ട് അതില്‍നിന്നെല്ലാം അകന്നുനില്‍ക്കാനാണ് ആഗ്രഹിച്ചത്
‘നീ വിചാരിക്കുന്നതുപോലെ അതില്‍ തിന്മമാത്രമല്ല, നന്മയുമുണ്ട്’
‘നീ ഈ പോസ്റ്റ് കണ്ടോ…?’
സഹപ്രവര്‍ത്തകനായ നിഖില്‍ കാണിച്ച ഫെയ്സ് ബുക്ക് പോസ്റ്റില്‍ തന്‍റെ മിഴികള്‍ പതിഞ്ഞു
പ്രിയ സഹൃദങ്ങളേ
നിങ്ങളില്‍ ആരോ ഷെയര്‍ ചെയ്ത എന്‍റെ പോസ്റ്റിന് ഫലമുണ്ടായിരിക്കുന്നു കിഡ്നിരോഗം ബാധിച്ച് മരണത്തോട് മല്ലടിച്ച് നാളുകള്‍ എണ്ണിക്കഴിഞ്ഞിരുന്ന എന്‍റെ ഭാര്യ ജീവിത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു…
മുഖപുസ്തക ഗ്രൂപ്പിലുള്ള ഏതോ ഒരു മനുഷ്യസ്നേഹി ദാനമായി നല്‍കിയ കിഡ്നി ഒരു ജീവന്‍ മാത്രമല്ല ഒരു കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകള്‍ക്കുമാണ് ജീവന്‍ നല്‍കിയിരിക്കുന്നത്
…. നിഖില്‍ തന്നെയാണ് തനിക്കുവേണ്ടി അക്കൌണ്ട് തുറന്നുതന്നത്
അതില്‍ പതിഞ്ഞിരിക്കുന്ന ചതിക്കുഴികളെ പറ്റിയും നല്ല ബോധ്യമുള്ളതുകൊണ്ട് വളരെ ശ്രദ്ധിച്ചുമാത്രമേ സഹൃദങ്ങളെ സ്വീകരിച്ചിരുന്നുള്ളൂ…
ദിവസങ്ങളും ആഴ്ചകളും ഓടിയകന്നു ഒരിക്കല്‍ തന്‍റെ മെസ്സഞ്ചറിലേക്ക് ആരോ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ്…
സ്കൂള്‍ബസ്സും ലോറിയും കൂട്ടിയിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒരു കുട്ടിക്ക് ഓ നെഗറ്റീവ് രക്തം ആവശ്യമുണ്ട്…
ആ ഗ്രൂപ്പില്‍പ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടന്നു ദേവമാതാഹോസ്പിറ്റലുമായോ താഴെക്കാണുന്ന അഡ്രസിലോ ബന്ധപ്പെടുക…
ഒരു ജീവന്‍റെ കാര്യമല്ലേ അതുകൊണ്ട് ആ പോസ്റ്റില്‍ കൌതുകം തോന്നി പിന്നെ മടിച്ചില്ല നിഖിലിന്‍റെ മെസ്സഞ്ചറിലേക്ക് ഷെയര്‍ ചെയ്തു ഉടനെതന്നെ അവന്‍റെ മറുപടിയും വന്നു
‘എടാ രമേഷേ’
‘നിന്‍റെ ബ്ലഡ് ഗ്രൂപ്പ് ഓ നെഗറ്റീവല്ലെ’
മാത്രമല്ല ദേവമാതാ ഹോസ്പിറ്റല്‍ നമ്മള്‍ ജോലിചെയ്യുന്ന ഒഫീസിനോട് ചേര്‍ന്നും….
അവന്‍ പറഞ്ഞപ്പോഴാണ് തന്‍റെ ബ്ലഡ് ഗ്രൂപ്പും ഓ നെഗറ്റീവാണന്ന സത്യം ഓര്‍മ്മയിലെത്തിയത്…
പിന്നൊന്നും ആലോചിച്ചില്ല
നിഖിലിനെയും കൂട്ടി നേരെ ദേവമാതാഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
ആ കുട്ടിയെയോ അതിന്‍റെ മാതാപിതാക്കളെയോ തനിക്കറിയില്ല എങ്കിലും തന്‍റെ ധമനികളില്‍നിന്നൊഴുകിയ രക്തത്തുള്ളികള്‍ ഒരു കുട്ടിയുടെ ജീവന്‍റെ വെളിച്ചമായി മാറിയപ്പോള്‍ എന്തന്നില്ലാത്ത അത്മനിവൃതി….
‘സര്‍ വളരെ നന്ദിയുണ്ട് എന്‍റെ മോളുടെ ജീവന്‍ രക്ഷിച്ചതില്‍’..
അപൂര്‍വ്വ ഗ്രൂപ്പായതിനാല്‍ ബ്ലഡ് ബാങ്കിലും സ്റ്റോക്കുണ്ടായിരുന്നില്ല പലയിടത്തും അന്വേഷിച്ചിട്ടും ആ ഗ്രൂപ്പിലുള്ളവരെ കണ്ടെത്താനായില്ല എന്തുചെയ്യണമെന്നറിയാതെ എന്‍റെ ഭാര്യ ചങ്കുപ്പൊട്ടി കരഞ്ഞ നിമിഷങ്ങള്‍… ‘ഒരവസാനശ്രമം എന്നനിലക്ക് എന്‍റെ സുഹൃത്താണ് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്’
‘ദൈവം കാത്തു’
‘ഒരു ദൈവദൂതനെപ്പോലെ സര്‍ ഓടിയെത്തി…’
താന്‍ ചെയ്ത ചേതമില്ലാത്ത ഒരു പുണ്യം ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു…
രമേശ് ആ കുഞ്ഞിന്‍റെ തലയില്‍ അരുമയോടെ തലോടി
‘എങ്കില്‍ ഞങ്ങള്‍ ഇറങ്ങട്ടെ സര്‍.’
‘ഭാര്യ ഇവിടെയില്ല’
‘അതുകൊണ്ടാണ് ചായക്ക് നിര്‍ബന്ധിക്കാതെയിരുന്നത്’
‘അതിനെന്താ സര്‍’
‘അതിനായി ഞങ്ങള്‍ വേറൊരു ദിവസം വരുന്നതായിരിക്കും,,,’
അവര്‍ യാത്രപറഞ്ഞിറങ്ങി
കണ്ണില്‍നിന്നു മറയുവോളം തന്നെനോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കൈകള്‍ വീശുന്ന ആ പിഞ്ചുകുഞ്ഞ്….
മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം
മുഖപുസ്തക താളുകളില്‍ പതിയിരുന്നുകൊണ്ട്
ചതിക്കുഴികള്‍ മനയുന്ന പൊയ്‌മുഖങ്ങള്‍ക്ക് ഒരിക്കലും ലഭിക്കാത്ത അത്മനിവൃതി…
ഒപ്പം തന്‍റെ മുഖപുസ്തക ഗ്രൂപ്പില്‍ നല്ലൊരു സഹൃദം കൂടി
………………………………………………………………………………………………………………….