Monday, November 25, 2024
HomePoems“ത്യാഗോജ്ജ്വല താരകം”. (കവിത)

“ത്യാഗോജ്ജ്വല താരകം”. (കവിത)

“ത്യാഗോജ്ജ്വല താരകം”. (കവിത)

മഞ്ജുള ശിവദാസ്.
സത്യത്തിന്‍ സാക്ഷ്യമായ്‌ മന്നിതിലെത്തിയ-
ദൈവത്തിന്‍ പുത്രനാമുണ്ണീ….
നിന്‍റെ ജനങ്ങളാം ഞങ്ങള്‍തന്‍ പാപത്തിന്‍-
ശിക്ഷകളേല്‍ക്കുന്ന ദേവാ-
ത്യാഗത്തിലൂടെ നീ ലോകര്‍ക്കു-
സ്നേഹത്തിന്‍ മാതൃകകാട്ടിയതല്ലേ,
എന്നിട്ടുമെന്തേ മനുഷ്യര്‍ തമസ്സിലൂ-
ടെന്നും ചരിക്കുന്നു ഭൂവില്‍..
മഹിയിലീമര്‍ത്യര്‍ മതങ്ങളില്‍ മത്തരാ-
യവിവേകമോടെ വര്‍ത്തിപ്പൂ,
സുരലോകവാസികള്‍ക്കിടയിലു-
മിക്കാണും കുടിലത നടമാടുന്നുണ്ടോ?
മാമക ദുഷ്കൃതിക്കുത്തരമായെന്‍റെ-
നാഥാ നീയേല്‍ക്കുന്ന പീഡനങ്ങള്‍,
എന്നുടെ മാനസംതന്നിലസഹ്യമാം-
വേദനയായെന്നും വിങ്ങിടുന്നൂ…
മര്‍ത്യാപരാധത്തിന്‍ ദണ്ഡനമേല്‍ക്കുവാ-
നെത്തിടും നീയെന്നതാവാമീമാനുഷര്‍-
പാപങ്ങളാല്‍ പരിപാവനമാകുമീ-
പാരിതില്‍ നാശം വിതച്ചിടുന്നു..
സ്നേഹിച്ചു ശത്രുവെ തന്നോടണക്കുന്ന-
കാരുണ്യരൂപനാമേശുനാഥാ,
നിന്നപദാനങ്ങളെത്ര വാഴ്ത്തീടിലും-
മതിവരുകില്ലല്ലോ കരുണാനിധേ….
RELATED ARTICLES

Most Popular

Recent Comments