മിലാല്‍ കൊല്ലം.
കുറേ കാലം കൂടി ഒരു നല്ല സിനിമ കണ്ടു. നിങ്ങളൊക്കേ നേരുത്തേ കണ്ടു കാണുമായിരിക്കും. പക്ഷേ ഞാൻ ഇപ്പോഴാ കണ്ടത്.
ഇപ്പോൾ വരുന്ന സിനിമയിൽ പ്രായമായവർക്ക് വലിയ സ്ഥാനം ഒന്നുമില്ല. എന്നുവച്ചാൽ അമ്മ അഛൻ അപ്പുപ്പൻ അയൽ വാസികളായ വയസായവർ ഒന്നുമില്ലാത്ത സിനിമകളാണു വരുന്നത്. പക്ഷേ ഈ സിനിമയിൽ നായകനും സഹനടന്മാരും അഛനും അമ്മയും ചെറുമക്കളും അയൽ വാസികളും. നമ്മളൊക്കേ പണ്ട് വല്ലവരുടെയും പുരയിടത്തിൽ കുട്ടിയും കോലും കളിച്ചു നടന്നതു പോലെ ഉള്ള പുരയിടവും. അടിച്ചു വിട്ട ബോൾ എടുക്കാൻ കുറ്റിക്കാട്ടിൽ പോയി എടുത്തു കൊണ്ട് തിരിച്ചു വരുമ്പോൾ കാലിൽ അഴുക്കു പറ്റിയതും. പിന്നെ കാൽ നിലത്ത് തൊടാതെ ഓടുന്നതും. അന്നത്തേ കാലത്ത് കാലിൽ ചെരുപ്പും കാണില്ലായിരുന്നു.
പിന്നെ കളിച്ചു കൊണ്ട് നിൽക്കുമ്പോൾ മഴക്കോളു കൊണ്ടു കയറുന്നതും. മഴയ്ക്ക് മുന്നേ വരുന്ന കാറ്റത്ത് തെങ്ങിൽ നിന്ന് ഉണങ്ങിയ ഓലയും തേങ്ങയും മറ്റും വീഴുന്നതും എത്ര ഭംഗിയായാണു അവതരിപ്പിച്ചിരിക്കുന്നത്. എന്റെ ചെറുപ്പ കാലത്ത് എത്ര കാറ്റായാലും ഓലയും മടലും തേങ്ങയും പറക്കാൻ ഓടുമായിരുന്നു. അന്നേരം പോയി എടുത്തില്ലെങ്കിൽ പിന്നെ കാറ്റ് തീരുമ്പോൾ ഒന്നും കിട്ടില്ല. വേറേ ആൾക്കാർ എടുത്തു കൊണ്ട് പോകും. അന്ന് മൽസരം ആയിരുന്നു കാറ്റത്ത് അടന്ന് വീഴുന്നത് എടുക്കുവാനായിട്ട്.
ഈ സിനിമയിൽ ഒരു കുളി കുളവും ഉണ്ട്. ഇന്ന് കുളി കുളം ഇല്ലാതായിട്ട് സ്വിമ്മിംഗ് പൂൾ ആയിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ സിനിമയിൽ ഇതൊരു നല്ല അനുഭവം തന്നെയാണു. ഞങ്ങളൊക്കേ കളിച്ച് വളർന്ന പുരയിടങ്ങൾ ഇന്ന് വലിയ വലിയ വീട്ട് പുരയിടമായി മാറി. അതുപോലെ തന്നെയാണു ഈ സിനിമയുടെയും അവസാനം.
എന്തായാലും എനിക്ക് ഈ സിനിമ നന്നേ ബോധിച്ചു. കാണാത്തവർ ഉണ്ടെങ്കിൽ ഒന്നു കണ്ടു നോക്കുക. നമുക്ക് ഒരു രണ്ടര മണിക്കൂർ സമയം ഒന്ന് പിന്നിലോട്ട് പോകാൻ സഹായിക്കും. നല്ലൊരു സിനിമ ‘രക്ഷാധികാരി ബൈജു ‘