Thursday, November 28, 2024
HomeKeralaകണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീപാര്‍വതി ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്കൂളില്‍ നിന്ന് വിനോദയാത്ര പോയി വന്ന ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് മരുന്നെത്തിച്ച്‌ നല്‍കിയാണ് കുട്ടിയെ ചികിത്സിച്ചത്.
നേരത്തെ കുത്തിവെയ്പ് എടുത്തിരുന്നെങ്കിലും പ്രതിരോധ ശക്തി കുറഞ്ഞതാവാം രോഗം പിടിപെടാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടി പഠിച്ചിരുന്ന സ്കൂളിലും പ്രദേശത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കി. കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കണ്ണൂര്‍ ഡിഎംഒ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments