Wednesday, August 13, 2025
HomeKeralaപിന്തുണച്ച എല്ലാവര്‍ക്കും നന്ദി; നിയമപോരാട്ടത്തിന്റെ വിജയമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; നിയമപോരാട്ടത്തിന്റെ വിജയമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; നിയമപോരാട്ടത്തിന്റെ വിജയമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ സന്തോഷമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ഇത് നിയമ പോരാട്ടത്തിന്റെ വിജയമാണെന്നും മഹിജ പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും, സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മഹിജ പ്രതികരിച്ചു.
കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അധിക ജോലി ഭാരം ഉള്ളതിനാല്‍ കേസ് ഏറ്റെടുക്കില്ലെന്നായിരുന്നു സിബിഐയുടെ ആദ്യ നിലപാട്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ മാതാപിതാക്കളും ആവശ്യം ശക്തമാക്കിയതോടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് അനുകൂല തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടു. തീരുമാനം അറിയിക്കാന്‍ വൈകിയാല്‍ അന്വേഷണത്തിന് ഉത്തരവ് ഇടേണ്ടി വരുമെന്നും കോടതി അറിയിച്ചു. അതേ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാമെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments