ജോണ്‍സണ്‍ ചെറിയാന്‍.
കവരത്തി: ഓഖി ദുരന്തത്തില്‍ കടലില്‍ അകപ്പെട്ട 72 മത്സ്യതൊഴിലാളികളെ കൂടി രക്ഷപെടുത്തി. തീരസംരക്ഷണ സേനയാണ് ഇവരെ രക്ഷപെടുത്തിയിരിക്കുന്നത്. ഇതില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്നാട് സ്വദേശികളുമാണ്.
ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിന്നാണ് 72 പേരെ രക്ഷപെടുത്തിയിരിക്കുന്നത്. ബിത്രയില്‍ എത്തിച്ചിരിക്കുന്ന ഇവരെ ഉടന്‍ നാട്ടിലെത്തിക്കും. അതിനിടെ സംസ്ഥാനത്തിന് പുറത്തുള്ള ദുരിതബാധിത പ്രദേശങ്ങളില്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂം തുറക്കുന്നത്.
കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനത്തനവും ഇന്നുമുതല്‍ കൊച്ചി കേന്ദ്രീകരിച്ച് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കടലില്‍ കാറ്റിന്റെ ഗതി തെക്ക് നിന്ന് വടക്ക് ദിശയിലേക്ക് ആയതിനാലാണ് തെരച്ചില്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്നത്. 45 നോട്ടിക്കല്‍ മൈല്‍ നിന്ന് 65 നോട്ടിക്കല്‍ മൈല്‍ ആയി തെരച്ചില്‍ വര്‍ധിപ്പിക്കാനും തീരുമാനം എടുത്തു. മത്സ്യതൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.