ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചെന്നും എംജി സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗതെത്തിയത്.