Saturday, April 26, 2025
HomeKeralaകോടിമതയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്.

കോടിമതയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്.

കോടിമതയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കോടിമതയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്. പള്ളം ബിഷപ് സ്പീച്ച്‌ലി കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
വിദ്യാര്‍ഥികള്‍ കോട്ടയം ഭാഗത്തേക്കു സ്കൂട്ടറില്‍ വരികയായിരുന്നു. അതേ വശത്തുകൂടി അമിതവേഗത്തില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ദേഹത്തുകൂടി വണ്ടി കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഷെബിന്‍ വണ്ടിയുടെ ഇടയില്‍പ്പെട്ടു. ആളുകള്‍ ഓടിയെത്തി ഇവിടെനിന്നു കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ഥികളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments