പ്രശസ്തതാരം സലിംകുമാർ ഈ പുതുവത്സരത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഫാമിലിയും ഫാന്റസിയും ചേരുന്ന ഒരു കോമഡി ചിത്രവുമായാണ്. ജയറാം, അനുശ്രീ, നെടുമുടി വേണു, സലിം കുമാർ, ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, സുരഭി ലക്ഷ്മി, ഇന്ദ്രൻസ്, കോട്ടയം പ്രദീപ് എന്നിവരാണ് സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദെെവമേ കെെതൊഴാം K.കുമാറാകണം” എന്ന ചിത്രത്തിലെ പ്രധാന താരനിര. പേരിൽ തന്നെ ചിരിയുണർത്തുന്ന ചിത്രവുമായി സലിം കുമാർ എത്തുമ്പോൾ നിർമാതാക്കളായി കൂടെയുള്ളത് അമേരിക്കൻ മലയാളികളുടെ നിർമാണ കമ്പനി യു ജി എം എന്റർടൈൻമെന്റ് ആണ്. യു ജി എം എന്റര്റ്റൈന്മെന്റ്ന്റെ ബാനറിൽ ഈ ചിത്രം നിര്‍മ്മിക്കുന്നത് അമേരിക്കൻ മലയാളികളായ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍എന്നിവരും ആല്‍വിന്‍ ആന്റണിയും ചേർന്നാണ്.
യു ജി എം എന്റര്റ്റൈന്മെന്റ് ന്റെ ബാനറിൽ ഡോക്ടര്‍ സക്കറിയ തോമസ് ആദ്യം നിർമിച്ച അമർ അക്ബർ അന്തോണിയും നടൻ ദിലീപുമായി ചേർന്ന് നിർമിച്ച കട്ടപ്പനയിലെ റിഥ്വിക് റോഷനും മെഗാഹിറ്റ് ചിത്രങ്ങളായിരുന്നു. “മലയാളികളുടെ പ്രിയ ഹാസ്യതാരം സലിംകുമാർ ആദ്യമായി കൊമേഷ്യൽ എന്റർടൈനറായ ഒരു ചിത്രവുമായി എത്തുന്നു എന്നതാണ് തങ്ങളെ ഈ സിനിമയിലേയ്ക്ക് ആകര്ഷിച്ചതെന്നു” ഡോക്ടര്‍ സക്കറിയ തോമസ് പറഞ്ഞു. “മെഗാ ഹിറ്റ് ആയ പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, കുഞ്ചാക്കോ ബോബൻ, തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഫെയിം നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായിക സൗ സദാനന്ദൻ ഒരുക്കുന്ന ചിത്രം എന്നിവയാണ് യു ജി എം എന്റർടൈൻമെന്റിൻറെ അടുത്ത ചിത്രങ്ങൾ” എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച മെഗാ ഷോകളായ ജയറാം ഷോ 2015, ദിലീപ് ഷോ 2017 എന്നിവയാണ് യു ജി എം എന്റർടൈൻമെന്റിൻറെ മറ്റു സംരംഭങ്ങൾ.
അമർ അക്ബർ അന്തോണിയിലെയും, കട്ടപ്പനയിലെ റിഥ്വിക് റോഷനിലേയും ഹിറ്റ് ഗാനങ്ങളൊരുക്കിയ നാദിര്‍ഷ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം നൽകുന്നത്. സിനു സിദ്ധാർഥ് ആണ് ചിത്രത്തിന് ദൃശ്യഭംഗി ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതിനിടെ ചിത്രത്തില്‍ പി സി ജോര്‍ജ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു എന്ന വാർത്ത ശ്രദ്ധ ആകർഷിച്ചിരുന്നു.
ജിജോ കാവനാൽ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് യു ജി എം എന്റര്റ്റൈന്മെന്റ് ന്റെ മറ്റു ഡയറക്‌ടേഴ്‌സ്. 2018 ജനുവരി രണ്ടാം വാരത്തിൽ തിയേറ്ററീൽ എത്തിക്കാനാണു നിർമാതാക്കളുടെ പ്ലാൻ. ചിത്രത്തിൽ ഛായാഗ്രാഹകനും, നായകനും, സംവിധായകനും ഒപ്പം നിർമ്മാതാക്കൾ.