ജോണ്‍സണ്‍ ചെറിയാന്‍.
ദുബൈ: ദുബൈയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിംഗ്. ദേശീയ ദിനത്തോടും നബി ദിനത്തോടും അനുബന്ധിച്ചാണ് പാര്‍ക്കിംഗ് സൗജന്യമാക്കുന്നത്. കസ്റ്റമര്‍ ഹാപ്പിനെസ് കേന്ദ്രങ്ങള്‍, പെയ്ഡ് പാര്‍ക്കിംഗ് മേഖലകള്‍, പൊതു ബസ്സുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മോഡുകള്‍, ഡ്രൈവിംഗ് സ്കൂളുകള്‍, വാഹന പരിശോധന കേന്ദ്രം, രജിസ്ട്രേഷന്‍ സെന്ററുകള്‍ എന്നിവയാണ് സേവനം ലഭ്യമാകുന്ന മേഖലകളെന്ന് ആര്‍ ടി എ പറഞ്ഞു. കൂടാതെ ബസ്, മെട്രോ, ട്രാം, സര്‍വീസ് സമയങ്ങളിലും മാറ്റമുണ്ട്.
പാര്‍ക്കിംഗ്
നവംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ നാല് തിങ്കളാഴ്ച വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും.
മെട്രോ സമയം (റെഡ് ലൈന്‍ )
നവംബര്‍ 30 വ്യാഴാഴ്ച മെട്രോ റെഡ് ലൈന്‍ സ്റ്റേഷനുകള്‍ രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയും രണ്ട് ശനിയാഴ്ചയും രാവിലെ 10.00 മുതല്‍ രാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ മൂന്ന് ഞായാറാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 12 വരെ പ്രവര്‍ത്തിക്കും.
മെട്രോ സമയം (ഗ്രീന്‍ ലൈന്‍)
നവംബര്‍ 30 വ്യാഴാഴ്ച മെട്രോ ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍ രാവിലെ അഞ്ചര മുതല്‍ അര്‍ധരാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയും രണ്ട് ശനിയാഴ്ചയും രാവിലെ 10.00 മുതല്‍ രാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ മൂന്ന് ഞായാറാഴ്ച രാവിലെ അഞ്ചര മുതല്‍ അര്‍ധരാത്രി 12 വരെയും പ്രവര്‍ത്തിക്കും.
ട്രാം
നവംബര്‍ 30 വ്യാഴാഴ്ച ദുബൈ ട്രാം രാവിലെ ആറ് മുതല്‍ അര്‍ധരാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയും രണ്ട് ശനിയാഴ്ചയും രാവിലെ ഒമ്ബത് മുതല്‍ രാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ മൂന്ന് ഞായാറാഴ്ച രാവിലെ ആറ് മുതല്‍ അര്‍ധരാത്രി ഒന്ന് വരെയും പ്രവര്‍ത്തിക്കും.
ബസ് സര്‍വീസ്
ദുബൈ ബസ് സര്‍വീസുകളില്‍ മാറ്റം. പ്രധാന സ്റ്റേഷനായ ഗോള്‍ഡ് സൂക്കില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ രാത്രി 12.29 വരെ സര്‍വീസ് ഉണ്ടാകും. അല്‍ ഖുബൈബ സ്റ്റേഷനില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ രാത്രി 12.10 വരെ സര്‍വീസ് ഉണ്ടാകും. സബ് സേറ്റഷനായ സത്‍വയില്‍ നിന്ന് രാവിലെ അഞ്ച് മുതല്‍ രാത്രി 11.35 വരെയും, (റൂട്ട് സി 01) ഖുസൈസ് സ്റ്റേഷനില്‍ നിന്ന് രാവിലെ നാലര മുതല്‍ രാത്രി 12 വരെയും, അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷനില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ 11.30 വരെയും ജബെല്‍ അലി സ്റ്റേഷനില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ 12 വരെയും സര്‍വീസ് ഉണ്ടായിരിക്കും.
മെട്രോ ലിങ്ക് ബസ് സ്റ്റേഷനുകള്‍ (റാഷിദിയ, മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ / ദുബൈ മാള്‍, അബു ഹെയ്ല്‍, ഇത്തിസലാത്ത്) രാവിലെ അഞ്ച് മുതല്‍ 12.20 വരെയുമാണ് സര്‍വീസ് .