ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: എട്ടാം ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും, മുഖ്യ ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ഇന്ത്യയിലെത്തി.
ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവാന്‍കയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ നല്‍കിയത്.
ഇന്ത്യയ്ക്കും യു.എസിനും ഒത്തുചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഇവാന്‍ക ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്ബത്തിക വികസനത്തിനും, തീവ്രവാദത്തിനുമെതിരെ പോരാടാനും സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഇവാന്‍ക വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും, അവരുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ഏറെ അറിഞ്ഞെന്നും, ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണെന്നും, ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യയെ കൂടുതല്‍ അറിയാമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇവാന്‍ക അറിയിച്ചു.