പുത്തന്‍പുരക്കല്‍ മാത്യു.
ഡാളസ് : വേൾഡ് മലയാളി കൌൺസിൽ ചിക്കാഗോ പ്രൊവിൻസ്നു ചെയർമാൻ മാത്യൂസ് എബ്രഹാമിന് ഡാളസ് സാന്ദർശനവേളയിൽ ഡാളസിലെ ഡബ്ല്യൂ. എം. സി. ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.
സ്വകാര്യ സന്ദർശനത്തിനായി എത്തിയ ശ്രീ എബ്രഹാമിന് ഇന്ത്യ ഗാർഡനിൽ റീജിയൻ വൈസ് ചെയർമാൻ വര്ഗീസ് കയ്യാലക്കകത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് സ്വീകരണം നൽകിയത്. ലോകത്തിലെ തന്നെ ഒരു വലിയ നെറ്റ്‌വർക്ക് സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്ന് ശ്രീ മാത്യൂസ് പ്രതികരിച്ചു. അതോടൊപ്പം ഡാലസിൽ നൽകിയ സ്വീകരണത്തിന് താൻ നന്ദി യുള്ളവനായിരിക്കുന്നുവെന്നും ചിക്കാഗോ പ്രോവിന്സിനു ഊർജം പകർന്നു മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചെറുപ്പക്കാർ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഡബ്ല്യൂ. എം. സി. ഒരു മാതൃകയായിരിക്കണമെന്നും പുതിയ തലമുറയെ സംഘടനയിലേക്കു ആകര്ഷിക്കണമെന്നും ബിസിനസ് ഫോറത്തിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ശ്രീ ജോൺസൻ ഉമ്മൻ തന്റെ പ്രസംഗത്തിൽ പറഞ്ഞൂ. റീജിയൻ പ്രസിഡണ്ട് പി. സി. മാത്യു, ഷാജി നീരക്കൽ, ഷേർളി ഷാജി, ഫ്രിക്സ്മോൻ മൈക്കിൾ, പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാം, ചെയർമാൻ, തോമസ് ചെല്ലെത്തു എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ജേക്കബ് ഏബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു.