മിലാല്‍ കൊല്ലം.
ഞാൻ ഏപ്രില്‍ പതിനേഴാം തീയതി ഗൾഫിൽ നിന്ന് നാട്ടിൽ പോകുന്നു. വൈകിട്ട് ആറുനാൽപ്പതിനു തിരുവനന്തപുരത്ത് ഇറങ്ങുന്നു.
രാത്രി ഒൻപത് മണിയായപ്പോൾ വീട്ടിൽ വന്ന്. വേഷമൊക്കേ മാറി മോന്റെ കൂടെ കുറച്ച് ദൂരെ അളിയന്റെ വീട്ടിൽ പോയി. (മരണം ഞങ്ങളുടെ വീട്ടിൽ ആയിരുന്നെങ്കിലും ശരീരം അപ്പഴേ ഹോളിക്രോസ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഞങ്ങൾ എല്ലാവരും വന്ന ശേഷം അളിയന്റെ വീട്ടിൽ ആയിരുന്നു ചടങ്ങുകൾ) അവിടെ ചെന്ന് മുഖം കാണിച്ചു എന്നിട്ട് രാത്രി പത്തര ആയപ്പോൾ ഞാനും മോനും തിരിച്ച് ഞങ്ങളുടെ വീട്ടിൽ പോരുന്നു.
വന്നു കഴിഞ്ഞപ്പോൾ തന്നെ മോൻ അവന്റെ മുറിയിൽ കയറി ലൈറ്റണച്ച് ഉറക്കവും ആയി. ഞാൻ എന്റെ മുറിയിൽ കയറി ഒരു ലുങ്കി തെരക്കിപ്പിടിച്ച് എടുത്ത് ഉട്ത്തിട്ട് കിടക്കാൻ നേരം എന്റെ മുറിയിലെ പങ്ക കറങ്ങുന്നില്ല. പിന്നെ എന്തു ചെയ്യാൻ ഹാളിൽ കിടക്കാം എന്ന് കരുതി അവിട വന്ന് നോക്കിയപ്പോൾ കോണിപ്പടി കയറി വരുന്ന നേർക്കാണു. എനിക്ക് അവിടെ ഒറ്റക്ക് കിടക്കാൻ ഒരു പേടി.
ഞാൻ വിളിച്ചു മോനേ?
അവൻ :- എന്ത അഛാ ?
ഞാൻ :- നീ ഉറങ്ങിയില്ലല്ലോ? ഇഞ്ഞ് വാ. നീ ഇനി ഒറ്റക്ക് കിടന്ന് ഉറങ്ങിയിട്ട് രാത്രി കിടന്ന് പേടിച്ചാലോ? ഇവിട വന്ന് കിട. അങ്ങനെ അവനുമായി അവിട കിടന്നു. എനിക്ക് ആണെങ്കിൽ ഉറക്കം വരുന്നില്ല. കണ്ണടച്ചാൽ അപ്പോൾ ഞെട്ടി ഉണരും. ഏതാണ്ട് ഒരു മണി ആയപ്പോൾ ഒരു ശബ്ദം കേട്ടിട്ട് ഞാൻ തലയും പൊക്കി പടിയിൽ നോക്കിയിരിക്കുമ്പോൾ.. മോൻ എഴുനേറ്റിരുന്നിട്ട് കൈ പടിയിലോട്ട് ചൂണ്ടി കൊണ്ട് ദോ ഒരു മൂക്കൻ….
ഞാൻ പറഞ്ഞു പോടാ അവിടെ എങ്ങും ഒന്നുമില്ല. നിനക്ക് തോന്നുന്നതാ.
അവൻ :- ഒരു മൂക്കൻ അവിടെ ഒരു മൂക്കൻ.
ഞാൻ ചോദിച്ചു എവിടാ അവിടെ ഒന്നുമില്ല പോടാ ചുമ്മാതെ. ഉടൻ അവൻ :- ഇവിടുപ്പം അങ്ങനെയാ എന്നും പറഞ്ഞു കിടന്നങ്ങ് ഉറങ്ങി. ഇവൻ എന്നെ കളിയാക്കിയതാ എന്ന് വിചാരിച്ച് ഞാനും കിടന്ന് ഉറക്കമായി.
രാവിലെ എഴുനേറ്റു. വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് കോഴിക്ക് തീറ്റിയോക്കേ കൊടുത്തു. അപ്പോഴേക്കും തെക്കതിൽ മാമന്റെ വീട്ടിൽ നിന്ന് എനിക്ക് ഗോതമ്പ് പുട്ട് കടല കറി മോനു കഴിക്കാൻ അരിപ്പുട്ട് പഴം എനിക്ക് പഞ്ജാര ഇല്ലാത്ത ചായ അവനു പഞ്ജാര ഉള്ള ചായ അങ്ങനെ അതെല്ലാം കഴിച്ചു. (ഇതൊക്കേ എന്തിനു എഴിതുന്നു എന്ന് ചോദിക്കും ഞങ്ങളോക്കേ ഇപ്പോഴും ഇങ്ങനെയൊക്കേ തന്നെയാ ജീവിക്കുന്നത് സ്നേഹം)
മോനും ഞാനും സ്കൂട്ടർ എടുത്ത് പോകുമ്പോൾ പുറകിൽ ഇരുന്ന് ഞാൻ അവനോട് ചോദിച്ചു ഇന്നലെ രാത്രി എന്തായിരുന്നു മൂക്കനെന്നോക്കേ പറഞ്ഞത്? അവനു ഒന്നും ഓർമ്മയില്ല അവൻ സ്വപ്നം കണ്ടതാകാം. അന്നായിരുന്നു അമ്മയുടെ ശരീരം ദഹിപ്പിച്ചത്. പിന്നീട് ഒരാഴിച്ച ഞാനും മോനും ഹാളിൽ ഒരുമിച്ചാണു കിടന്നത്. അതുകൊണ്ട് അവനു പേടിക്കേണ്ടി വന്നില്ലാ ഹ ഹ ഹ ഹ ഹ