ജയന്‍ കൊടുങ്ങല്ലൂര്‍.
റിയാദ്: ഇന്റര്‍നെറ്റ് കണക്ഷന്‍ തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് നിയമകുരുക്കിലും അഴികള്‍ക്കുള്ളില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ക്ക് സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റിഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡണ്ട് അയൂബ് കരൂപടന്ന മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രമഫലമായി വലിയൊരു കുരുക്കില്‍ നിന്ന് മോചിതരായി
2017 സെപ്തംബര്‍ 25 ആണ് വൈ ഫി ഷെയര്‍ ചെയ്തുതുമായി ബന്ധപെട്ട് മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീന്‍ കുട്ടി , തിരുവനന്തംപുരം സ്വദേശിയായ ഫെബിന്‍ റാഷിദ് എന്നിവര്‍ സൗദി സുരക്ഷസേനയുടെ പിടിയിലാകുന്നത് ജിദ്ദയില്‍ ഹംദാനിയ എന്ന സ്ഥലത്ത് ചെമ്മീന്‍ കൊണ്ടുള്ള സാന്റ്വിച്ച് വില്ക്കൂന്ന കടയിലാണ് മൂവരും ജോലിചെയ്യുന്നത് അവിടെത്തന്നെയുള്ള ബില്‍ഡിംഗില്‍ തന്നെയാണ് തമാസിക്കുതും വര്‍ഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്ന ഇവര്‍ റൂമില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തിരുന്നു തിരുവനന്തപുരം സ്വദേശി റഷീദ് ഫെബിന്‍റെ ഐ ഡി യില്‍ ആണ് കണക്ഷന്‍ എടുത്തിട്ടുള്ളത് മാസവാടക ഷെയര്‍ ചെയ്യുന്നതിനായി തൊട്ട അടുത്ത റൂമില്‍ താമസിക്കുന്ന യെമന്‍ പൌരമാര്‍ക്കും കണക്ഷന്‍ കൊടുത്തിരുന്നു ഒരുവര്‍ഷത്തോളമായി അവര്‍ നെറ്റ് യുസ് ചെയ്യുന്നുണ്ട് 2017 സെപ്തംബര്‍ 10 ന് മറ്റു രണ്ടു യമനികള്‍ തൊട്ടടുത്ത റൂമില്‍ താമസത്തിന് വരുകയും മലയാളികള്‍ ജോലിചെയ്യുന്ന ബൂഫിയയില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ പരിചയപെടുകയും അവര്‍ക്കും നെറ്റ് കണക്ഷന്‍ വേണമെന്നും പറയുകയും കൊടുക്കുകയും ചെയ്തു ഇത്രയും ആണ് സംഭിച്ചത് ദിവസങ്ങള്‍ക്ക് ശേഷം സംഭവിച്ചത് വളരെ ഗുരുതരമായ കാര്യങ്ങളാണ് ഇതൊന്നും അടുത്തുള്ള റൂമില്‍ താമസിക്കുന്ന മലയാളികള്‍ അറിഞ്ഞിരുന്നില്ല
ബൂഫിയയുടെ പ്രവര്‍ത്തനം എന്നും വൈകീട്ട് മൂന്ന് മണിക്കാണ് ആരഭിക്കുന്നത് 2017 സെപ്തംബര്‍ 25 രാവിലെ പതിനൊന്ന് മണിക്ക് 15 ല്‍ പരം സുരക്ഷാസേന എ കെ 47 ആയുധങ്ങളുമായി മലയാളികളുടെ റൂമിലേക്ക് ഇടിച്ചു കയറുകയും ഉറങ്ങി കിടന്നിരുന്ന റഷീദ് ഫെബിന്‍, മൊയ്തീന്‍കുട്ടി, ഫിറോസ് എന്നിവരെ അറ്റസ്റ്റ് ചെയ്യുകയും കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും താമസ സ്ഥലം മുഴവന്‍ പരിശോധിക്കുകയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു സ്പോന്സര്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു അറിവ് ഇവരെ കുറിച്ച് ഉണ്ടായിരുന്നില്ല എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലും മലയാളികള്‍ക്കും അറിയില്ല നാല് ദിവസം കഴിഞ്ഞപ്പോഴാണ് ഇവരെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുള്ള സുരക്ഷാസേനയുടെ ഉധ്യോഗസ്തര്‍ ഇവരെ വിവരങ്ങള്‍ അറിയിക്കുന്നതും ചോദ്യം ചെയ്യുന്നതും
രണ്ട് ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഫോട്ടോയില്‍ കാണുന്ന രണ്ടു പേരെയും തിരിച്ചറിയുകയും തങ്ങള്‍ അടുത്തസമയത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുത്ത യമിനികള്‍ ആണെന്ന് തിരിച്ചറിയുകയും ഇവര്‍ ആരാണ് എന്നറിയുമോയെന്ന് ഉധ്യോഗസ്തര്‍ വീണ്ടു ചോദിച്ചപ്പോള്‍ അറിയില്ലായെന്ന് പറഞ്ഞപ്പോള്‍ റിയാദില്‍ സ്ഫോടനം നടത്താന്‍ വന്ന തീവ്രവാദികളുടെ കണ്ണികളാണ് എന്ന് പറഞ്ഞപ്പോള്‍ മലയാളികള്‍ ഞെട്ടിപ്പോയി നിരന്തര ചോദ്യം ചെയ്യല്‍ മാനസികമായി ആകെ തളര്‍ന്നുപോയി അവര്‍ പിന്നിട് ഇരുപത്തിമൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ മൂന്ന് പേരില്‍ രണ്ടു പേരെ വിട്ടയച്ചു. ഫെബിന്‍ റാഷിദിന്‍റെ ഐ ഡി യില്‍ ആയിരുന്നു നെറ്റ് കണക്ഷന്‍ എടുത്തിരുന്നത് അദ്ദേഹത്തെ വിട്ടയച്ചില്ല
ഇന്റര്‍നെറ്റ് ഷെയര്‍ കേസുമായി ബന്ധപെട്ട വിഷയം ശ്രദ്ധയില്‍ പെടുന്നത് രണ്ടു കിഡ്നിയും നഷ്ട്ടപെട്ട തെലുങ്കാന സ്വദേശി രാജറെഡ്ഡിയെ നാട്ടില്‍ കയറ്റിവിട്ട വാര്‍ത്ത വളരെ പ്രാധാന്യത്തോടെ ഗള്‍ഫ് മാധ്യമം , മലയാളം ന്യൂസ് മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുത്തിരുന്നത് നാട്ടില്‍ പല മാധ്യമങ്ങള്‍ക്കും ഫോട്ടോ കൊടുക്കുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും സോഷ്യല്‍ വര്‍ക്കറുമായ മിനി മോഹന്‍ റിയാദിലുള്ള സുഹുര്‍ത്ത് നൗഷാദ് കൊര്‍മത്ത് മുഖേനെ ജയന്‍ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയുമായി ബന്ധപെടുകയും പിന്നിടാണ് കേസുമായ വിഷയങള്‍ അറിയുന്നത് കേസിന്‍റെ സ്വഭാവമനുസരിച്ച് ഇന്ത്യന്‍ എംബസി അതികൃതരുമായി വിശദാംശങ്ങള്‍ ധരിപ്പിക്കുകയും എംബസി മുഖനെ സൗദി വിദേശകാര്യവകുപ്പില്‍ വിഷയം ശ്രദ്ധയില്‍ പെടുത്തുകയും മലയാളികള്‍ നിരപരാധികളാണെന്നും സ്പോന്‍സറുമായി കൂടികാണാനും, വീട്ടുകാരുമായി ബന്ധപെടാനും അവസരം ഉണ്ടാക്കണമെന്നും തങ്ങള്‍ അറിയാതെ ചെയ്ത നെറ്റ് ഷയറിങ്ങില്‍ മാപ്പ് തരണമെന്നും അപേക്ഷിച്ചുകൊണ്ട് ജിദ്ദ കൌന്‍സിലെറ്റ് വഴി സൗദി വിദേശകാര്യവകുപ്പിനെ ബോധിപ്പികുകയും ചെയ്തു കൃത്യം ഒരുമാസം എടുക്കുമായിരുന്ന മറുപടി പതിനെട്ട് ദിവസംകൊണ്ട് വരുകയും അതുകഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് സ്പോന്‍സര്‍ക്ക് കാണാനും നാട്ടില്‍ കുടുംബവുമായി ബന്ധപെടാനുള്ള അവസരം ഉണ്ടാക്കികൊണ്ട് സുരക്ഷാ വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്പോന്‍സര്‍ കാണുകയും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും സുരക്ഷാ വകുപ്പിന്‍റെ അറിയിപ്പ് കിട്ടിയതനുസരിച്ച് സ്പോന്സര്‍ക്ക് ഒന്നര മാസത്തെ ജയില്‍ വാസത്തിനുശേഷം റഷീദ് ഫെബിനെ വിജനമായ സ്ഥലത്ത് വെച്ച് സുരക്ഷാവിഭാഗം കൈമാറുകയും ചെയ്തു. കേസ് സംബന്ധമായി സാമുഹ്യപ്രവര്‍ത്തകര്‍ ജിദ്ദയില്‍ പോകുകയും എല്ലാം നേരിട്ട് ചോദിച്ചറിയുകയും ഇവരുടെ പിടിച്ചുവെച്ച ഐ ഡി കാര്‍ഡ് മൊബൈല്‍ഫോണ്‍ എല്ലാം ഇന്നോ നാളെയോ അവര്‍ക്ക് കൈമാറുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.ഇവരുടെ ഫേസ് ബുക്ക് ,വാട്ട്സ്അപ്പ് മറ്റുകാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല ശക്തമായ ഇടപെടലാല്‍ രാജകാരുന്ന്യം ഒന്ന് കൊണ്ടാണ് മലയാളികള്‍ മോചിതരാകുന്നത് ഇത്തരം കേസുകളില്‍ വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ട പല അവസ്ഥകളും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും
സൗദിയിലെ നിയമ അനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സ്വന്തം ആവിശ്യത്തിന് എടുക്കുന്ന കണക്ഷന്‍ മറ്റൊരാള്‍ക്ക് ഷയര്‍ ചെയ്യുന്നത് കുറ്റകരമാണ് പലരും ഇതിന്‍റെ നിയമവശങ്ങളില്‍ ബോധവാന്മാരല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും കാര്യങ്ങള്‍ മനസിലാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും പറഞ്ഞു
ഫോട്ടോ: ഇന്റര്‍നെറ്റ് ഷെയര്‍ ജയില്‍ മോചിതരായ ഫെബിന്‍ റാഷിദ് , ഫിറോസ്, മൊയ്തീന്‍കുട്ടി എന്നിവര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന എന്നിവര്‍ക്കൊപ്പം