ജോണ്‍സണ്‍ ചെറിയാന്‍.
ഉപ്പള: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ 500 രൂപ നല്‍കി ടിക്കറ്റ് വാങ്ങിയ യുവതിക്ക് ഡ്രൈവര്‍ ബാക്കി തുക നല്‍കിയില്ല. ഒടുവില്‍ യുവതി ബഹളം വെച്ചപ്പോള്‍ സഹയാത്രക്കാരും എയ്ഡ്പോസ്റ്റിലെ പൊലീസും ഇടപെട്ടു. ഇതേ തുടര്‍ന്ന് ബാക്കി തുക നല്‍കി മാപ്പ് പറഞ്ഞ് കണ്ടക്ടര്‍ തടിയൂരി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉപ്പള ടൗണിലാണ് സംഭവം. കാസര്‍കോട്ട് നിന്ന് കൈക്കുഞ്ഞുമായി ബസില്‍ കയറിയ യുവതിയെയാണ് കണ്ടക്ടര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. 500 രൂപ നല്‍കിയപ്പോള്‍ ടിക്കറ്റ് നല്‍കിയ കണ്ടക്ടര്‍ ബാക്കിതുക പിന്നീട് നല്‍കാമെന്ന് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ അങ്ങിനെ ചെയ്യില്ല; മൂഡിയെ പൊങ്കാലയിട്ടത് അവരല്ല, പിന്നില്‍ സംഘപ്രവര്‍ത്തകരെന്ന് … ഇതേ തുടര്‍ന്ന് ഉപ്പളയിലെത്തിയപ്പോള്‍ യുവതി ബാക്കി തുക ആവശ്യപ്പെട്ടപ്പോള്‍ നേരത്തെ നല്‍കിയിരുന്നതായി കണ്ടക്ടര്‍ പറഞ്ഞു. ഇതോടെ യുവതി ബഹളം വെച്ചു. അതിനിടെ സഹയാത്രക്കാര്‍ ഇടപെട്ടു. വിവരം പൊലീസിലും അറിയിച്ചു.