ജോണ്‍സണ്‍ ചെറിയാന്‍.
തലശ്ശേരി: പുതുതായി വാങ്ങിയ 26 ലക്ഷം രൂപയുടെ ബൈക്കില്‍ പ്രകാശന്‍ ഇനി പോകുക ഒന്നുകില്‍ സിക്കിമിലേക്ക് അല്ലെങ്കില്‍ ഭൂട്ടാനിലേക്ക്. അവിടത്തെ കാലാവസ്ഥകൂടി നോക്കിയായിരിക്കും തീരുമാനം. നേരത്തേ ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലൊക്കെ പ്രകാശന്‍ പോയത് ബൈക്കില്‍ത്തന്നെ. അന്ന് 15 ലക്ഷം രൂപയുടെ ബൈക്കിലായിരുന്നു യാത്ര.
കഴിഞ്ഞദിവസമാണ് പുതിയ ബി.എം.ഡബ്ല്യു.ആര്‍. 1200 ജി.എസ്. ബൈക്ക് തലശ്ശേരി ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. 4,26.000 രൂപ നികുതിയും 32000 രൂപ ഇന്‍ഷുറന്‍സും നല്‍കിയാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തത്. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിലെ വെളിച്ചെണ്ണ വ്യാപാരിയാണ് പ്രകാശന്‍.
ബൈക്കിനോടുള്ള പ്രകാശന്റെ താത്പര്യം തുടങ്ങിയിട്ട് 35 വര്‍ഷമായി. ചിറക്കര ശ്രീവിഹാര്‍ വീട്ടില്‍ കാറുണ്ടെങ്കിലും ബൈക്കിനോടാണ് അറുപത്തിമൂന്നുകാരനായ പ്രകാശന് പ്രിയം.