ജോണ്‍സണ്‍ ചെറിയാന്‍.
ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ പ്രകടനത്തിന് ഒരുങ്ങാന്‍ തങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്നും ഇന്ത്യന്‍ നായകന്‍ കുറ്റപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കും. രണ്ട് ദിവസം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തയ്യാറെടുക്കാന്‍ തങ്ങള്‍ക്ക് സമയം ലഭിച്ചത്. ബിസിസിഐയുടെ ആസൂത്രണത്തിലെ ഈ പിഴവ് കളിക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നു.
കളിക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ഇടവേളകളും ലഭിക്കുന്നില്ലെന്നും ഇത് ശരിയായ നടപടിയല്ലെന്നും കൊഹ്ലി കൂട്ടിച്ചേര്‍ത്തു. ഓരോ മല്‍സരങ്ങള്‍ക്കു മുന്‍പും വിശ്രമം ആവശ്യമാണെന്ന് മുന്‍പും കൊഹ്ലി പറഞ്ഞിരുന്നു. എല്ലാര്‍ക്കും വിശ്രമം ആവശ്യമാണ്. എനിക്ക് വിശ്രമം വേണമെന്ന് തോന്നുന്ന സാഹചര്യത്തില്‍ അതിനായി ആവശ്യപ്പെടും.