പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: സഭ്യതയുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കപ്പെടും വിധം അമേരിക്കന്‍ പ്രസിഡന്റും നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള വാക്ക് പോര് മൂര്‍ച്ഛിക്കുന്നു.ട്രംപിനെ വൃദ്ധനും ഭ്രാന്തനും എന്നും കിം ജോങ്ങ് വിശേഷിപ്പിച്ചപ്പോള്‍ ട്വിറ്ററിലൂടെ ശനിയാഴ്ച ട്രംപ് കിങ്ങിന് നല്‍കിയത് പരോക്ഷമായ പരിഹാസമായിരുന്നു.
കിം ജോങ്ങിനെ ഒരിക്കലും കുറുകിയവനെന്നോ തടിയനെന്നോ വിളിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നെ വൃദ്ധനെന്ന് കിം വിളിക്കുന്നത്. കിം ജോങ്ങിനെ എന്നും എന്റെ അടുത്ത കൂട്ടുകാരനായി കാണുന്നതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭാവിയിലെങ്കിലും അത് സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഏഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ നോര്‍ത്ത് കൊറിയന്‍ വിദേശ മന്ത്രാലയമാണ് ട്രംപിനെതിരെ നിശിത വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്.നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റിനെ ലിറ്റില്‍ റോക്കറ്റ് മാന്‍ എന്നും വീണ്ടും ട്രംപ് വിശേഷിപ്പിച്ചതാണ് നോര്‍ത്ത് കൊറിയന്‍ ഭരണാധികാരികളെ ചൊടിപ്പിച്ചത്.നോര്‍ത്ത് കൊറിയായുടെ ന്യൂക്ലിയര്‍ യുദ്ധ ഭീഷിണിക്കെതിരെ ലോകരാഷ്ട്ര ങ്ങള്‍ ഒറ്റകെട്ടായി അണിനിരക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.