ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: ഖത്തറിലും ഇന്ത്യയിലും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ പ്രവാസി വ്യവസായി കെ.മുഹമ്മദ് ഈസക്ക് ടീം മീഡിയ പ്‌ളസ് ഏര്‍പ്പെടുത്തിയ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ്. വ്യാപാര രംഗത്തെ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കലാകാരന്മാരുടേയും നിരാലംഭരായ മനുഷ്യരുടേയും ക്ഷേമത്തിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി അദ്ദേഹം ചെയ്തുവരുന്ന സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ് ജനറല്‍ മാനേജറായ കെ. മുഹമ്മദ് ഈസയെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാനും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. സ്ഥാപനത്തിന്റെ രജത ജൂബിലി സമ്മാനമാണ് ഈ അവാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു.
കലാ രംഗത്തും കായിക രംഗത്തും വേറിട്ട സംഘാടകനായ കെ. മുഹമ്മദ് ഈസ നിരവധി കലാകാരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളിലുള്ള സി.എച്ച് സെന്ററുകളും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശയും വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണലുമൊക്കെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ചില മേഖലകള്‍ മാത്രമാണ്. സഹജീവികളുടെ കണ്ണീരൊപ്പുന്നതില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യവും സംഭാവനകളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ അവാര്‍ഡ് സമ്മാനിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, ശരണ്‍ സുകു സംബന്ധിച്ചു.
ഫോട്ടോ: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് മീഡിയ പ്‌ളസ് ഏര്‍പ്പെടുത്തിയ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ് ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഈസക്ക് ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ സമ്മാനിക്കുന്നു. മീഡിയ പ്‌ളസ് സി. ഇ.ഒ. ഡോ.അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് സമീപം.