ജോണ്‍സണ്‍ ചെറിയാന്‍.
പയ്യന്നൂര്‍: കുഞ്ഞിമംഗലം കല്ലന്താറ്റ് മുള്ളിക്കോട്ടെ ചാലില്‍ ശ്രീദേവി അമ്മക്ക് വയസ്സ് 90. കഴിഞ്ഞ ദിവസം വരെ ഒരു ടി.വി ചാനലില്‍ പോലും മുഖം കാണിച്ചിട്ടില്ല. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയുമല്ല. എന്നാല്‍, ശ്രീദേവി അമ്മയാണിപ്പോള്‍ താരം. സോഷ്യല്‍ മീഡിയ അമ്മൂമ്മയെ ഇപ്പോള്‍ ആഘോഷിക്കുകയാണ്. എല്ലാം ഒരു കിണറ്റിലിറങ്ങിയതിെന്‍റ പേരില്‍. പക്ഷേ, ശ്രീദേവി അമ്മക്ക് കിണറ്റിലിറങ്ങുക എന്നത് അത്ര സാഹസമുള്ള കാര്യമല്ല. ബക്കറ്റ് വീണാല്‍, കുടം വീണാല്‍, തേങ്ങ വീണാല്‍, എന്തിനധികം കിണറ്റിലെ കാടുകളയാന്‍വരെ മുത്തശ്ശി കിണറ്റിലിറങ്ങും. രണ്ടു മാസം മുമ്ബ് ചെറിയൊരു അസുഖം പിടിപെട്ടിരുന്നു. അതിനുശേഷം കിണറ്റിലിറങ്ങിയതാണ് ഇപ്പോള്‍ വൈറലാവുന്നത്. പതിവ് കാഴ്ചയായതിനാല്‍ വീട്ടുകാര്‍ അധികം കാര്യമാക്കിയിരുന്നില്ല. വെളുപ്പിന് എഴുന്നേല്‍ക്കുന്ന ഇവര്‍ തെങ്ങിന് തടം തുറക്കലും മറ്റും ചെയ്യാറുണ്ട്. നല്ല നീന്തല്‍ക്കാരി കൂടിയാണ് ശ്രീദേവി അമ്മ.
പേരക്കുട്ടികള്‍ ഇക്കുറി പണിപറ്റിച്ചു. മുത്തശ്ശിയുടെ കിണറ്റിലിറക്കം അവര്‍ മൊബൈലില്‍ ഷൂട്ട്ചെയ്ത് സാമൂഹിക മാധ്യമങ്ങളിലിട്ടു. 90 കഴിഞ്ഞ മുത്തശ്ശി പതിനെട്ടിെന്‍റ ഉശിരോടെ കിണറ്റിലിറങ്ങുന്നതും കയറുന്നതും അതിനിടയിലെ നാടന്‍ ‘ പഴമ‘യും ഇപ്പോള്‍ മലയാളി ആഘോഷിക്കുകയാണ്. ലക്ഷങ്ങളാണ് വിഡിയോ കണ്ട് അദ്ഭുതപ്പെടുന്നത്. തൊണ്ണൂറുകാരി കിണറ്റിലിറങ്ങുന്നത് പുതിയ തലമുറക്കു മാത്രമല്ല പഴയ തലമുറക്കും അവിശ്വസനീയം. പക്ഷേ, ലൈവായി കാണുമ്ബോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെയെന്ന് ജനം. വിഡിയോ വൈറലായപ്പോള്‍ മലയാളത്തിലെ പ്രധാന ചാനലുകളും ശ്രീദേവി അമ്മയെ തേടി കുഞ്ഞിമംഗലത്തെത്തി. ഞാന്‍ സാധാരണ ചെയ്തുവരുന്ന, കിണറ്റിലിറങ്ങിയതെങ്ങനെ നാട്ടുകാരറിഞ്ഞു?, അതിലെന്താ അദ്ഭുതം എന്നാണ് വാട്സ് ആപ്പും ഫേസ് ബുക്കുമൊന്നും പരിചയമില്ലാത്ത ഇവര്‍ ചോദിക്കുന്നത്.
നാലു പെണ്‍മക്കളാണ് ശ്രീദേവി അമ്മക്ക്. ഇളയ മകളോടൊപ്പമാണ് താമസം. കിണറ്റിന്‍കരയിലെ തെങ്ങാണ് ഇപ്പോള്‍ മുത്തശ്ശിയെ പ്രശസ്തയാക്കിയത്. തേങ്ങയിടുമ്ബോള്‍ രണ്ട് ഉണങ്ങിയ തേങ്ങ കിണറ്റില്‍ വീണു. ഇതെടുക്കാനാണ് വെള്ളമെടുക്കുന്ന കയറുപിടിച്ച് കിണറ്റിലിറങ്ങിയത്. ഇതെടുത്ത് ബക്കറ്റിലിട്ട് ഒന്നും സംഭവിക്കാത്ത പോലെ തിരികെ കയറുകയും ചെയ്തു. ഇതിെന്‍റ വിഡിയോയാണ് ചെറുമക്കള്‍ ഫേസ്ബുക്കിലിട്ടത്.