Tuesday, April 15, 2025
HomeMurderഅബദ്ധത്തില്‍ ഫ് ളാറ്റില്‍ കയറിവന്ന നായക്കുട്ടിയെ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞുകൊന്നു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

അബദ്ധത്തില്‍ ഫ് ളാറ്റില്‍ കയറിവന്ന നായക്കുട്ടിയെ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞുകൊന്നു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

അബദ്ധത്തില്‍ ഫ് ളാറ്റില്‍ കയറിവന്ന നായക്കുട്ടിയെ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞുകൊന്നു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: അബദ്ധത്തില്‍ ഫ് ളാറ്റില്‍ കയറിവന്ന നായക്കുട്ടിയെ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞുകൊന്ന സംഭവത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. വിശേഷ് അയ്യങ്കാര്‍(21) എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. വെല്ലൂര്‍ കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. തെരുവു നായകളേയും മറ്റും ഉപദ്രവിച്ചതിന്റെ പേരില്‍ വിശേഷിനെതിരെ നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
വെല്ലൂരിലെ അപ്പാര്‍ട്മെന്റിലെ ടെറസില്‍ നിന്നും താഴേക്കിട്ടപ്പോള്‍ തന്നെ നായ കൊല്ലപ്പെട്ടിരുന്നു.ഒക്ടോബര്‍ 24 ന് ആണ് കേസില്‍ വിശേഷ് അറസ്റ്റിലായത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെള്ളിയാഴ്ച ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുകയും ചെയ്തു.
കാണാതായ നായക്കുട്ടിയെ ഇയാളുടെ അയല്‍വാസിയുടെ വീട്ടുപരിസരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇതിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments