Sunday, April 13, 2025
HomeKeralaതിരുവനന്തപുരം വെള്ളറടയില്‍ വീടിനുള്ളില്‍ അമ്മയും മകനും കത്തിക്കരിഞ്ഞ നിലയില്‍.

തിരുവനന്തപുരം വെള്ളറടയില്‍ വീടിനുള്ളില്‍ അമ്മയും മകനും കത്തിക്കരിഞ്ഞ നിലയില്‍.

തിരുവനന്തപുരം വെള്ളറടയില്‍ വീടിനുള്ളില്‍ അമ്മയും മകനും കത്തിക്കരിഞ്ഞ നിലയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വെള്ളറട : തിരുവനന്തപുരം വെള്ളറടയില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട ചുണ്ടില്‍ വേങ്കിലിവിള ആര്യപ്പള്ളി വീട്ടില്‍ മേരി (70), മകണ്‍ ജോണ്‍ (40) എന്നിവരെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതായാമെന്നാണ് പ്രാഥമിക നിഗമനം.
മാതാവിന്റെ മൃതദേഹം കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലെ തറയിലുമാണ് കണ്ടെത്തിയത്. സമീപവാസിയായ യുവാവ് പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോള്‍ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീ കത്തുന്നതായി കണ്ടു. ഉടന്‍ തന്നെ സമീപവാസിയായ വാര്‍ഡ് മെമ്ബറെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
കട്ടിലില്‍ കിടന്ന മേരിയുടെ കാലുകള്‍ പ്ലാസ്റ്റിക് വയര്‍ കൊണ്ട് ബന്ധിച്ചിരുന്നു. ജോണിന്റെ കാലുകള്‍ ബന്ധിച്ച്‌ സമീപത്തെ മേശയില്‍ കെട്ടിയിരുന്നു. മകന്‍ കിടന്ന സ്ഥലത്തു നിന്നും മാതാവ് കിടന്നിരുന്ന കട്ടില്‍ വരെ വസ്ത്രം വിതറിയ ശേഷം അതില്‍ പെട്രോള്‍ ഒഴിച്ചിരുന്നു. തുടര്‍ന്ന് മാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയും മുറിയിലെത്തി മേശയില്‍ കാലുകള്‍ കെട്ടിയശേഷം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നുവെനന് പോലീസ് പറയുന്നു.
ഇരുവരും മുറിയില്‍ നിന്നും ഇറങ്ങി ഓടാതിരിക്കാനാണ് കാലുകള്‍ ബന്ധിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
RELATED ARTICLES

Most Popular

Recent Comments