Sunday, November 24, 2024
HomeNewsമോദിയെ അനുകരിക്കാന്‍ പാടില്ല; മത്സരാര്‍ത്ഥിയെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി.

മോദിയെ അനുകരിക്കാന്‍ പാടില്ല; മത്സരാര്‍ത്ഥിയെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി.

മോദിയെ അനുകരിക്കാന്‍ പാടില്ല; മത്സരാര്‍ത്ഥിയെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മോദിയുടെ പ്രസംഗ ശൈലി അനുകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ യുവാവിനെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കി. ശ്യാം രംഗീല എന്ന യുവാവിനെയാണ് സ്റ്റാര്‍ പ്ലസ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ഷോയില്‍ നിന്നും പുറത്താക്കിയത്.
മോദിയെ അനുകരിക്കുന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാതെ പൂഴ്ത്തിവെച്ചതിനു പിന്നാലെയാണ് മത്സരാര്‍ത്ഥിയെ പരിപാടിയില്‍ നിന്നു എലിമിനേറ്റ് ചെയ്തത്. അതേസമയം ശ്യാം രംഗീല മോദിയുടെ പ്രസംഗം അനുകരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.
മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും ശബ്ദങ്ങളാണ് ശ്യാം അനുകരിച്ചത്.മോദിയുടെ ശബ്ദം അനുകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ചാനല്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. വേണമെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അനുകരിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് രാഹുലിന്റെ ശബ്ദവും അനുകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ശ്യാം സ്ഥിരീകരിച്ചിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments