Wednesday, November 27, 2024
HomeGulfഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പട്ടിക സംബന്ധിച്ച ചര്‍ച്ചയില്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ വ്യക്തിതാല്‍പര്യത്തിനു വേണ്ടിയുള്ളതാണെന്നും ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വിമര്‍ശനം കടുപ്പിച്ചത് കെപിസിസി അംഗങ്ങളുടെ പട്ടിക തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിലാണ്. തന്നെ സന്ദര്‍ശിച്ച എംപിമാരോടും തിരഞ്ഞെടുപ്പു കമ്മിറ്റി അധ്യക്ഷനോടും കേരളത്തിലെ ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ലെന്നും വ്യക്തിപരമാണെന്നും പറഞ്ഞു.
പ്രബല ഗ്രൂപ്പുകളുടെ രീതി ആവശ്യം വരുമ്ബോള്‍ ഒരുമിച്ചുനിന്നു മറ്റുള്ളവരെ ഒഴിവാക്കലാണെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. മൂന്നാം തവണ പുതുക്കി നല്‍കിയ കെപിസിസി പട്ടികയിലും ഗ്രൂപ്പ് അതിപ്രസരമുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി കെപിസിസി പട്ടികയുടെ കാര്യത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്ന് പറഞ്ഞു.
മാത്രമല്ല വേഗത്തില്‍ പട്ടിക സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നു പ്രവര്‍ത്തക സമിതിയംഗം ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പുകളിച്ചുള്ള കെപിസിസി പട്ടിക അംഗീകരിക്കേണ്ടെന്നാണ്.
RELATED ARTICLES

Most Popular

Recent Comments