ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: ദുബായിലെ ഒരു ഷോറൂം ജീവനക്കാര്‍ക്ക് സ്ക്കൂട്ടര്‍ വാങ്ങിയതിനു ലഭിച്ച തുക എണ്ണിതീര്‍ക്കാന്‍ അര്‍ധരാത്രി വരെ സമയം ചെലവഴിക്കേണ്ടി വന്നു. 13 കാരനായ ഇന്ത്യക്കാരനായ കുട്ടി തന്റെ സഹോദരിക്കു വേണ്ടിയാണ് സ്ക്കൂട്ടര്‍ വാങ്ങാന്‍ എത്തിയത്. അതിനു പണം നല്‍കിയത് മുഴുവന്‍ നാണയങ്ങളായി ആയിരുന്നു. 3,500 ദിര്‍ഹത്തിന്റെ നാണയങ്ങളാണ് കുട്ടി നല്‍കിയത്. ഏകദേശം 62,000 ഇന്ത്യന്‍ രൂപവരും ഇത്.
യാഷ് തന്റെ പോക്കറ്റ് മണിയില്‍ നിന്നും ലഭിക്കുന്ന തുക ശേഖരിച്ചാണ് സ്കൂട്ടര്‍ വാങ്ങിയത്. സ്കൂട്ടര്‍ സഹോദരിക്ക് ദീപാവലി സമ്മാനമായി നല്‍കനായിരുന്നു കുട്ടിയുടെ പ്ലാന്‍. തന്റെ പോക്കറ്റ് മണിയില്‍ ഏറിയ പങ്കും ലഭിച്ചത് നാണമായിട്ടാണ്. അഥവാ കറന്‍സിയായി ലഭിച്ചതു നാണമായി സൂക്ഷിക്കുകയായിരുന്നു. അപ്പോള്‍ അതു ചെലവാക്കുന്നത് കുറയുമെന്നാണ് യാഷ് പറയുന്നത്. ഷോറൂമിലെ സ്റ്റാഫ് ആദ്യം നാണയങ്ങള്‍ എടുക്കാന്‍ മടിച്ചെങ്കിലും, കുട്ടിയുടെ നിര്‍ബന്ധത്തിനു അവര്‍ വഴങ്ങി.
ഇതോടെ നാണയങ്ങള്‍ എണ്ണിതീര്‍ക്കാനായി ഷോറൂം അര്‍ധരാത്രി വരെ പ്രവര്‍ത്തിച്ചു. വാഹനം വാങ്ങനായി നാണയങ്ങള്‍ കൊണ്ടു വരുന്ന ധാരാളം കസ്റ്റമര്‍മാര്‍ ഉണ്ട്. പക്ഷേ അവര്‍ ഒരു ഗന്ധു അടയ്ക്കാനായിരിക്കും വരുന്നത്. പക്ഷേ ഇത് വാഹനത്തിന്റെ മുഴുവന്‍ തുകയും അടച്ചത് നാണയങ്ങള്‍ നല്‍കിയാണെന്നു ഡീലര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.