മിലാല്‍ കൊല്ലം.
ഞങ്ങൾ മെഡിക്കൽ സ്റ്റോറിൽ അഞ്ചു ജോലിക്കാർ.
ഒന്ന് ഞാൻ അടുത്തത് ഒരു അനിൽ (കമ്പൗണ്ടർ ട്രെയിനി) അടുത്തത് മറ്റൊരു അനിൽ മരുന്ന് എടുത്ത് കൊടുപ്പ് അടുത്തത് ഒരു സാബു. അടുത്തത് ഒരു പെണ്ണു (കമ്പൗണ്ടർ) രണ്ടു പേരുട പേർ അനിൽ എന്ന് ആയതു കൊണ്ട് കമ്പൗണ്ടർ അനിലിനെ അനിൽ എന്നും മറ്റേ അനിലിനെ സ്മാൾ എന്നും വിളിക്കാൻ മുതലാളിയുടെ മകൻ റാണാണ്ണൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാം എന്ന് മാത്രമല്ല അറിയാവുന്നവർ എല്ലാം സ്മാൾ എന്ന് വിളിക്കാൻ തുടങ്ങി.
കൊല്ലം ജില്ലയിലെ മുഖത്തല അമ്പലത്തിൽ ഉത്സവം. അവിടെ ഉള്ളയാളാണു സ്മാൾ. ഉത്സവത്തിനു ചെല്ലാനായി സ്മാൾ എന്നെ വിളിച്ചു. കൂടെ എന്റെ കൊച്ചച്ചന്റെ മകൻ ഹരിയേ കൂടി കൊണ്ട് ചെല്ലാൻ പറഞ്ഞു. അന്നത്തേ കാലത്ത് മൊബെയിൽ ഫോൺ ഇറങ്ങിയിട്ടില്ലാത്തത് കൊണ്ട് ഞാൻ ഹരിയേ ലാന്റ് ഫോണിൽ വിളിച്ചു എന്നിട്ട് പറഞ്ഞു ഡാ ഇന്ന് മുഖത്തല നടയിൽ ഉത്സവം ആണു നമുക്ക് പോകണം. അവൻ തിരിച്ച് ഇഞ്ഞോട്ട് ചോദിച്ചു :- സ്മാൾ ഉണ്ടോ?
ഞാൻ പറഞ്ഞു ഉണ്ട്. നമ്മൾ അങ്ങ് ചെന്നാൽ മതിയെന്ന് പറഞ്ഞു.
അവൻ വീണ്ടും :- സ്മോൾ ഉണ്ടെങ്കിലെ ഞാൻ വരുന്നുള്ളു.
ഞാൻ വീണ്ടും പറഞ്ഞു ഉണ്ട്. ഇതെല്ലാം കേട്ടുകൊണ്ട് അവന്റെ വല്ല്യമ്മച്ചിയുടെ മകൻ (അണ്ണൻ) അണ്ണന്റെ ഭാര്യ കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ അവർക്ക് കാര്യം മനസിലായി. ഇത് കേസ്സ് മറ്റതാ. അവർ അവനോട് പറഞ്ഞു പോകണ്ടാ. പിന്നെ അവൻ എന്ത് പറഞ്ഞിട്ടും അവർ കേൾക്കില്ല. സ്മോൾ സുഹൃത്തിന്റെ പേരാണു അല്ലാതെ മറ്റതല്ല. ഓ… പിന്നെ ഞാൻ പറഞ്ഞു നോക്കി. എന്തായാലും അവനെ കൊണ്ടു പോകാൻ ഞാൻ പെട്ട പാട് എനിക്കും മുഖത്തല ഭഗവാനും മാത്രമേ അറിയു.