Friday, November 22, 2024
HomeCinema120 തെരുവു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. ഈ വെയിലൊന്നും എന്നെ ബാധിക്കില്ല...

120 തെരുവു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. ഈ വെയിലൊന്നും എന്നെ ബാധിക്കില്ല : ശരത്.

120 തെരുവു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. ഈ വെയിലൊന്നും എന്നെ ബാധിക്കില്ല : ശരത്.

ജോണ്‍സണ്‍ ചെറിയാന്‍.
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ശരത്. ചെയ്ത ചിത്രങ്ങളെല്ലാം വിജയിച്ചതോടെ ശരത് അഹങ്കാരിയായെന്നും പുതിയ സിനിമയുടെ സെറ്റില്‍ കാരവന്‍ ചോദിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ പൊള്ളുന്ന വെയിലത്ത് 120ഓളം നാടകങ്ങള്‍ അഭിനയിച്ച തനിക്ക് വെയിലൊന്നും ബാധിക്കില്ലെന്നാണ് താരം പ്രതികരിച്ചത്.
ശരത്തിന്റെ വാക്കുകള്‍:
ഞാന്‍ ചെയ്യുന്നത് സിനിമയാണ്, കലയാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് സിനിമ മറുപടി കൊടുക്കും. എന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. എനിക്ക് 27 വയസേ ഉള്ളൂ. ആളുകളോട് ശരിക്കും സംസാരിക്കാന്‍ പോലും അറിയില്ല. 120 തെരുവു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിലൊന്നും എന്നെ ബാധിക്കില്ല. കാരവനൊന്നും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല. എന്നെ അറിയാവുന്നവര്‍ക്കൊക്കെ ഇത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പറയുന്നവര്‍ തെളിവു സഹിതം പറയട്ടെ. ഏത് സിനിമയുടെ ലൊക്കേഷനാണെന്നും പറയട്ടെ, ഞാന്‍ സിനിമാ ജീവിതം അവസാനിപ്പിക്കാം.
അഞ്ച് സിനിമകളില്‍ ഇതുവരെ അഭിനയിച്ചു. ആദ്യസിനിമ റോഡിലും ഇറച്ചിക്കടയിലും കിടന്നാണ് അഭിനയിച്ചത്. അതില്‍ കാരവന്‍ പോലും ഇല്ലായിരുന്നു. അത് ഹിറ്റായപ്പോഴാണ് വെളിപാടിന്റെ പുസ്കതത്തില്‍ വിളിച്ചത്. അതില്‍ രണ്ട് കാരവന്‍ ഉണ്ടായിരുന്നു. ഞാനൊന്നും ആ ഭാഗത്തേക്ക് പോകാറേ ഇല്ല. അരുണും ഞാനും കമ്ബനിയടിച്ച്‌ വല്ലടത്തും പോയിരിക്കും. വെളിപാടിന്റെ പുസ്തകവും പോക്കിരി സൈമണും തമ്മില്‍ ഡേറ്റ് ക്ലാഷ് വന്നിരുന്നു. അതുകൊണ്ട് രാവിലെ വെളിപാടിന്റെ പുസ്തകവും രാത്രി പോക്കിരിസൈമണും അഭിനയിച്ച്‌ തീര്‍ക്കുകയായിരുന്നു. രണ്ടാഴ്ച ഉറങ്ങിയിട്ടില്ല. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമ ഒരു തുരുത്തിലാണ് ഷൂട്ട് ചെയ്തത്. ആ ലൊക്കേഷനില്‍ ഒരു ബൈക്ക് തന്നെ കയറാനുള്ള വഴി കഷ്ടിയായിരുന്നു. അമല എന്ന സിനിമ കുടുംബം പോലായിരുന്നു. അവസാനം സ്വന്തം കയ്യിലെ കാശിട്ടാണ് പടമിറക്കിയത്.
എന്റെ കൂട്ടുകാരൊക്കെ ഈ വാര്‍ത്ത കണ്ട് വിളിച്ചു. എന്താടാ പ്രതികരിക്കാത്തത് എന്ന് ചോദിച്ചു. എന്റെ പടവും വച്ച്‌ എനിക്കെതിരെ വാര്‍ത്ത കൊടുത്തിട്ട് അവര്‍ക്ക് എന്ത് ലാഭം കിട്ടാനാണ്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വാര്‍ത്തകളൊന്നും തളര്‍ത്തില്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. നീ വല്ല്യ ആളായിപ്പോയല്ലോ എന്ന് തമാശയ്ക്ക് ചോദിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമായോ ഫെയ്സ്ബുക്ക് പോസ്റ്റിടുന്നവരുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. അവരെ അറിയുകയുമില്ല.
നുറോളം ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ട്. ഹോര്‍ലിക്സും ബൂസ്റ്റുമൊക്കെ കഴിച്ച്‌ വളര്‍ന്ന നല്ല ബോഡിയുള്ള നടനൊന്നുമല്ല ഞാന്‍. നാടകത്തില്‍ അഭിനയിക്കുമ്ബോള്‍ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്. വല്ല പണിക്കും പോയ്ക്കൂടെ എന്ന് ചോദിച്ചിരുന്നു. അവര്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു സിനിമാ പ്രവേശനം. ലിജോ ചേട്ടനും (ലിജോപെല്ലിശേരി) ചെമ്ബന്‍ ചേട്ടനുമൊക്കെയാണ് സിനിമയിലേക്കുള്ള അവസരം തന്നത്. അവര്‍ എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസിലേക്ക് വിളിച്ചത്. എന്റെ ജീവിത ലക്ഷ്യമായിരുന്നു സിനിമ. ഇപ്പോ അത് നേടി.
എന്റെ ജീവിത രീതിയില്‍ വന്ന ഒരേ ഒരു മാറ്റം ഞാന്‍ ഒരു കാര്‍ വാങ്ങി എന്നതാണ്. നേരത്തെ ബസില്‍ സഞ്ചരിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ കാറിലാണ് യാത്ര ചെയ്യുന്നത്. മാസം 17,000 രൂപ കാറിന് ലോണും അടയ്ക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളൊന്നും എന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തേയും ഒട്ടും ബാധിച്ചിട്ടില്ല. ഇനി ബാധിക്കുകയുമില്ല.
RELATED ARTICLES

Most Popular

Recent Comments