ജോണ്‍സണ്‍ ചെറിയാന്‍.
ഉപയോക്താവിന്‍റെ ലൊക്കേഷന്‍ കൂടി ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ വാട്സ് ആപ് ഇന്ത്യയിലും അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ കോണ്‍ടാക്ടിലുള്ളവര്‍ക്കോ ഗ്രൂപിനോ താനെവിടെയാണ് തല്‍സമയം ഉള്ളതെന്ന് ഉപഭോക്താവിന് അറിയിക്കാം.
താനെവിടെയാണെന്നും സുരക്ഷിതനാണോ എന്നും മറ്റുള്ളവരെ അറിയിക്കാനാണ് വാട് സ് ആപ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ എവിടെയെന്ന് അറിയാന്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേര്‍ന്നോ എന്ന് അറിയാനും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.
ഉപോയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമില്ലെന്ന് തോന്നുമ്ബോള്‍ മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ മതി. വ്യക്തികളുമായോ ഗ്രൂപുമായോ ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്ബോള്‍ ‘ഷെയര്‍ ലൈവ് ലൊക്കേഷന്‍’ എന്ന പുതിയ ഓപ്ഷന്‍ കൂടി ഇനിമുതല്‍ ലഭ്യമാകും.