ജോണ്‍സണ്‍ ചെറിയാന്‍.
ബ്രിട്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ വിമര്‍ശിച്ച് ട്രോളന്മാര്‍ രംഗത്ത്. മലാലയുടെ വസ്ത്രധാരണമാണ് ട്രോളന്മാരെ പ്രകോപ്പിച്ചത്. സാധാരണ ധരിക്കുന്ന വസ്ത്രത്തില്‍ നിന്നും വിഭിന്നമായി ജീന്‍സും ബൂട്ട്സും ബോംബര്‍ ജാക്കറ്റും ധരിച്ച മലാലയുടെ ചിത്രമാണ് ട്രോളുകള്‍ കൊണ്ട് നിറഞ്ഞത്. സര്‍വ്വകലാശാലയിലെ ആദ്യ ആഴ്ചകളിലെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങള്‍ തരംഗമായി മാറിയിരിക്കുന്നത്. പതിവു പോലെ തന്നെ ഈ ചിത്രത്തിലും ശിരസ്സില്‍ മലാല ദുപ്പട്ട ധരിച്ചിട്ടുണ്ട്. 17ാം വയസിലായിരുന്നു മലാല നൊബേല്‍ സമ്മാനം നേടിയത്.