Sunday, November 24, 2024
HomeIndiaനോട്ടുനിരോധനത്തെ പിന്തുണച്ചതിന് മാപ്പു പറഞ്ഞ് നടന്‍ കമല്‍ഹാസന്‍.

നോട്ടുനിരോധനത്തെ പിന്തുണച്ചതിന് മാപ്പു പറഞ്ഞ് നടന്‍ കമല്‍ഹാസന്‍.

നോട്ടുനിരോധനത്തെ പിന്തുണച്ചതിന് മാപ്പു പറഞ്ഞ് നടന്‍ കമല്‍ഹാസന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ചതിന് മാപ്പു പറഞ്ഞ് തമിഴ് നടന്‍ കമല്‍ഹാസന്‍. നോട്ടുനിരോധനം രജ്യത്തുണ്ടാക്കാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ വേണ്ടത്ര ചിന്തിക്കാതെയാണ് നോട്ടുനിരോധനത്തെ പിന്തുണച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇതിന് ജനങ്ങളോടു മാപ്പു പറയുന്നതായും തമിഴ് വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.
നോട്ടുനിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെയായിരുന്നു തന്റെ പ്രതികരണം. വേണ്ടത്ര ആലോചിക്കാതെയാണ് അന്ന് പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. അതിന് മാപ്പു ചോദിക്കുന്നു- കമല്‍ഹാസന്‍ ലേഖനത്തില്‍ എഴുതി.
നോട്ടുനിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു കേന്ദ്ര പ്രഖ്യാപനം വന്നപ്പോള്‍ കമല്‍ഹാസന്റെ ആദ്യ പ്രതികരണം. പാര്‍ട്ടി ഭേദമെന്യേ എല്ലാവരും കേന്ദ്ര നടപടിയെ പിന്തുണയ്ക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. 
RELATED ARTICLES

Most Popular

Recent Comments