മുക്കം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വിമോചന സമരം തന്നെ ആവശ്യമായി വരുമെന്ന് ജനതാദൾ സംസ്ഥാന സെക്രടറി വി കുഞ്ഞാലി പ്രസ്താവിച്ചു. രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന എരഞ്ഞിമാവിലെ ഗൈൽ വിരുദ്ധ ജനകീയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. യു ഡി എഫ് ചെയർമാൻ പുതുക്കുടി മജീദ് അധ്യക്ഷത വഹിച്ചു സമരത്തെ ബലം പ്രയോഗത്തിലൂടെ നേരിടാനാണ് ഭാവമെങ്കിൽ കേരളം ഇന്നവരെ ദർശിക്കാത്ത സമര വേലിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അശ്റഫലി മുന്നറിയിപ്പ് നൽകി.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ സി.പി ചെറിയ മുഹമ്മദ് പി ജി മുഹമ്മദ് എസ്.കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഒ പി.അശ്റഫ്, എസ്.എസ് എഫ് സോണൽ പ്രസിഡണ്ട് സി.കെ ശമീർ മാസ്റ്റർ, കെ.എസ് യു ജില്ലാ സെക്രട്ടറി മുഹമ്മദ് ദിഷാൽ ,വെൽഫയർ പാർട്ടി പഞ്ചായത്ത് സെക്രടറി സാലിം ജിറോഡ്, നൂറുദ്ധീൻ ഫൈസി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.ടി മന്‍സൂര്‍, ഗഫൂർ കുറുമാടൻ എൻ.കെ അശ്റഫ്, , സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസൽ, ബാവ പവർ വേൾഡ് , കെ.കോയ, യൂനുസ് പുത്തലത്ത് , കരീം പഴങ്കൽ, വി.എം റഷീദ് മാസ്റ്റർ, സുഫിയാൻ ചെറുവാടി . വി.പി ശിഹാബ് ,ജാഫർ എരഞ്ഞിമാവ് ,നൗഷാദ് എരഞ്ഞിമാവ് പ്രസംഗിച്ചു.