Monday, November 25, 2024
HomeNewsഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി. കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച്‌ ചര്‍ച്ച ചെയ്തു. സോളാര്‍ കേസിനെ കുറിച്ചും വിശദമായി ചര്‍ച്ച നടന്നുവെന്നാണ് സൂചന.
വെള്ളിയാഴ്ച കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, വി.എം.സുധീരന്‍, വി.ഡി.സതീശന്‍ എന്നിവരെയാണ് രാഹുല്‍ കണ്ടത്. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമായി ഇടത് സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിശദീകരണമാണ് ഉമ്മന്‍ ചാണ്ടിയും ഹസനും നല്‍കിയത്.
സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുള്ളതായാണ് വിവരം. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. സംസ്ഥാന നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. എങ്ങനെ പ്രശ്നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് മറുപടി നല്‍കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും ഹസന്‍ വ്യക്തമാക്കി. കെ.പി.സി.സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും ഹസന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments